11 വയസുകാരിക്ക് നേരെ അതിക്രമം ; ചോദ്യം ചെയ്ത മുത്തച്ഛന്‍റെ കൈ തല്ലിയൊടിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 11 വയസുകാരിക്ക് നേരെ വഴിയരികിൽ വച്ച് അതിക്രമത്തിന് ശ്രമിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി ബിജുവാണ് അറസ്റ്റിലായത്. കുട്ടിയെ ആക്രമിച്ചത് ചോദ്യം ചെയ്ത മുത്തച്ഛന്‍റെ കയ്യും പ്രതി തല്ലിയൊടിച്ചിരുന്നു. ഇന്നലെ രാവിലെ 9 മണിയോടെ അയൽ വീട്ടിലേക്ക് പാൽ വാങ്ങാൻ പോയ പെൺകുട്ടിയെ പ്രതിയായ ബിജു ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ആക്രമിക്കാൻ ശ്രമിച്ചു. പേടിച്ച് പെൺകുട്ടി സമീപത്തെ വീട്ടിലേക്ക് ഓടി കയറിയാണ് രക്ഷപ്പെട്ടത്.

കാര്യം തിരക്കാൻ പ്രതിയുടെ വീട്ടിലെത്തിയ കുട്ടിയുടെ മുത്തച്ഛനെ ഇയാൾ ആക്രമിക്കുകയും കമ്പി വടികൊണ്ട് തലയ്ക്കടിക്കുകയും കൈ തല്ലിയൊടിക്കുകയുമായിരുന്നു. ബിജുവിന്‍റെ പേരിൽ നാല് കേസുകൾ നിലവിലുണ്ട്. പ്രതിക്കെതിരെ വധശ്രമത്തിനും പോക്സോ പ്രകാരവും കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...