11 വയസുകാരിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ബലാത്സംഗം ചെയ്തു ; സംഭവം ഡല്‍ഹി കേന്ദ്രീയ വിദ്യാലയത്തില്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : സ്‌കൂളില്‍ വെച്ച് പെണ്‍കുട്ടിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടബലാത്സംഗം ചെയ്തു. ഡല്‍ഹി കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം നടന്നത്. 11 വയസുകാരിയായ വിദ്യാര്‍ത്ഥിനിയെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ബലാത്സംഗം ചെയ്തത്. സംഭവം അധ്യാപകര്‍ ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടി പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു. ഡല്‍ഹി വനിത കമ്മീഷനും സംഭവത്തില്‍ ഇടപെട്ടു.

കര്‍ശന നടപടിക്ക് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പോലീസ് അന്വേഷണത്തെ തുടര്‍ന്നാണ് സംഭവം അറിഞ്ഞതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. ജൂലായ് മാസത്തിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. സംഭവം അതീവ ഗൗരവതരമാണെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ ഭാഗത്തുനിന്നോ രക്ഷിതാക്കളുടെ ഭാഗത്തുനിന്നോ യാതൊരു പരാതിയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...