11കാരിയായ ബലാത്സം​ഗ അതിജീവിത 30 ആഴ്ച ​ഗർഭിണി ; ഗർഭഛിദ്രത്തിന് അനുമതി നൽകി കോടതി

For full experience, Download our mobile application:
Get it on Google Play

മുംബൈ : പതിനൊന്ന് വയസുകാരിയായ ബലാത്സം​ഗ അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി ബോംബെ ഹൈക്കോടതി. കുട്ടി 30 ആഴ്ച ഗർഭിണിയാണ്. നടപടിക്രമങ്ങൾക്ക് കുട്ടി മാനസികമായും ശാരീരികമായും സജ്ജമാണെന്ന് മെഡിക്കൽ പരിശോധനകളിൽ വ്യക്തമായതായും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ഷർമിള ദേശ്മുഖ്, ജിതേന്ദ്ര ജെയ്ൻ എന്നിവർ അധ്യക്ഷരായ ബെഞ്ചിന്റേതാണ് വിധി. പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജി പരി​ഗണിക്കുകയായിരുന്നു കോടതി. ആദ്യം കുട്ടിയുടെ വയറിന്റെ വളർച്ച ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിലും വയറിലുള്ള അണുബാധയാകാം കാരണമെന്നാണ് കരുതിയതെന്ന് പിതാവ് ഹർജിയിൽ പറഞ്ഞിരുന്നു.

താനെയിലെ സ്വകാര്യ ആശുപത്രി കുട്ടിക്ക് മരുന്നും നൽകിയിരുന്നു. എന്നാൽ മാറ്റമൊന്നും ഇല്ലാതിരുന്നതോടെ മുംബൈയിലെ ആശുപത്രിയിലെത്തി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് കുട്ടി ​ഗർഭിണിയാണെന്ന് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പിതാവ് അജ്ഞാതനായ പ്രതിക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോക്സോ ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഭ്രൂണത്തിൽ നിന്നും രക്ത സാമ്പിൾ ശേഖരിക്കാനാണ് നിർദ്ദേശം. ഇത് ഭാവിയിലെ കേസന്വേഷണത്തിന് സുപ്രധാനമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....