114 – മത് അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് കൊടിയേറി

For full experience, Download our mobile application:
Get it on Google Play

അയിരൂര്‍ : ചരിത്ര പ്രസിദ്ധമായ അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിനു ഇന്ന് ഉച്ചക്ക് 11.30 ന് പമ്പാ മണൽപ്പുറത്തെ ശ്രീവിദ്യാധിരാജ നഗറിൽ കൊടിയേറി. കൊല്ലം പത്മന ആശ്രമത്തിൽ നിന്നും പകർന്ന ദീപവും വഹിച്ചുകൊണ്ടുള്ള ജ്യോതി പ്രയാണ ഘോഷയാത്രയും ഏഴുമറ്റൂർ പരമഭട്ടാരക ആശ്രമത്തിൽ നിന്നും ചട്ടമ്പി സ്വാമികളുടെ ഛായാചിത്രം വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയും അയിരൂർ പുതിയകാവ് ദേവിക്ഷേത്രത്തിൽ നിന്നും പൂജിച്ചു ഏറ്റുവാങ്ങിയ പതാക ഘോഷയാത്രയും ശ്രീവിദ്യാധിരാജ നഗറിൽ സംഗമിച്ചു. തുടർന്ന് വേദിക്ക് മുന്നിലെ കെടാവിളക്കിലേക്ക് ദീപം പകരുകയും ഛായാചിത്രം വേദിയിൽ സ്ഥാപിക്കുകയും ശേഷം ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി എസ് നായർ പതാക ഉയത്തിയതോടെ 114 മത് ഹിന്ദുമത പരിഷത്തിന് തുടക്കമായി.

ജനറൽ സെക്രട്ടറി എ ആർ വിക്രമൻ പിള്ള, വൈസ് പ്രസിഡന്റ്മാരായ അഡ്വ.കെ ഹരിദാസ്, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, കെ കെ ഗോപിനാഥൻ നായർ, സെക്രട്ടറിമാരായ അഡ്വ.ഡി രാജഗോപാൽ, ജി രാജ്കുമാർ, കെ ആർ വേണുഗോപാൽ, ട്രഷറാർ റ്റി കെ സോമനാഥൻ നായർ, ശ്രീജിത്ത്‌ അയിരൂർ, അനിരാജ് ഐക്കര, വി കെ രാജഗോപാൽ, എൻ ശ്രീധരൻ നായർ, ജി കൃഷ്ണകുമാർ, അഡ്വ.കെ ജയവർമ്മ, അഡ്വ.പ്രകാശ് കുമാർ ചരളേൽ, കെ എസ് സദാശിവൻ നായർ, എം ആർ ജഗൻ മോഹൻദാസ്, പി ആർ ഗോപിനാഥൻ നായർ, ശ്രീകുമാർ ഇരപ്പാകാട്ട്, എൻ കെ നന്ദകുമാർ, സന്തോഷ്‌ കുറുപ്പ്, പ്രസന്നകുമാർ പുറംപാറ, ജോതിസ് വി പിള്ള, രത്നമ്മ വി പിള്ള, രാധാ എസ് നായർ, രമാ മോഹൻ, അഡ്വ.ലളിതാ മണി, വിലാസിനി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...