അവിഹിത ബന്ധത്തിന് തടസമെന്നാരോപിച്ച് മക്കളെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഛണ്ഡീ​ഗഢ്: അവിഹിത ബന്ധത്തിന് തടസമെന്നാരോപിച്ച് കുരുന്നുമക്കളെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. പഞ്ചാബിലെ ബതിൻഡയിലാണ് സംഭവം. ജാസി കൗർ എന്ന യുവതിയാണ് പിടിയിലായത്. എട്ട് വയസുകാരിയായ മകളെയും ആറ് വയസുകാരനായ മകനേയുമാണ് യുവതി ക്രൂരമായി കൊലപ്പെടുത്തിയത്. മൂത്ത കുട്ടി മരിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് രണ്ടാമത്തെ കുട്ടിയുടെ മരണം. 15 ദിവസം മുമ്പാണ് എട്ടു വയസുകാരി സുക്പ്രീത് കൗറിനെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വെള്ളിയാഴ്ച രാത്രി ആറ് വയസുകാരനായ ഫതേവീറും മരിക്കുകയായിരുന്നു. ഇതോടെ സംശയവും ദുരൂഹതയും തോന്നിയ ​ഗ്രാമവാസികൾ‍ ഫൂൽ പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ അറിയിക്കുകയും വിശദമായ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

പിന്നാലെ അമ്മയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. ‘ആദ്യം എട്ട് വയസുകാരിയായ മകൾ മരിച്ചു. കഴിഞ്ഞദിവസം ആറ് വയസുകാരനായ മകനും. ജാസി കൗർ ആണ് രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയത്. ​ഗൂഢാലോചന നടത്തിയ ശേഷമായിരുന്നു ഇരു കൊലപാതകങ്ങളും. ജാസി കൗർ കുറ്റം സമ്മതിച്ചു. രണ്ട് കുട്ടികളെയും എലിവിഷം നൽകിയാണ് കൊലപ്പെടുത്തിയത്’- പോലീസ് ഉദ്യോഗസ്ഥൻ മനോജ് കുമാർ പറഞ്ഞു. സഹോദരി മോട്ടോ കൗർ, ലഖി സിങ് എന്ന മറ്റൊരാൾ എന്നിവരുമായി ചേർന്നാണ് ജാസി ഗൂഢാലോചന നടത്തിയതെന്നും ഉദ്യോഗസ്ഥൻ പറയുന്നു. സംഭവത്തിൽ ജാസിയും അവരുടെ സഹോദരി മോട്ടോ കൗറും അറസ്റ്റിലായിട്ടുണ്ട്. മൂന്നാമനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...