ബം​ഗാളിൽ ആറ് ലക്ഷം പേരെ വെട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

ബംഗാൾ: ബംഗാളിലെ എസ്‌ഐആര്‍ വോട്ടര്‍ പട്ടികയില്‍ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെട്ട്.അന്തിമ പട്ടികയില്‍ നിന്ന് ആറ് ലക്ഷത്തി അറുപത്തൊന്നായിരം പേരെ പുറത്താകുമെന്ന് റിപ്പോര്‍ട്ട്. പരാതി നല്‍കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് കണക്കുകള്‍ പുറത്ത് വന്നത്. ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. അന്തിമ വോട്ടര്‍ പട്ടികയില്‍നിന്ന് 6,61000 പേരുകള്‍ കൂടി നീക്കം ചെയ്യപ്പെട്ടേക്കും. കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കിയ 58 ലക്ഷം പേര്‍ക്ക് പുറമെയാണ് പട്ടികയിലെ പുതിയ വെട്ടല്‍. നോട്ടീസ് അയച്ച 498,000 പേര്‍ ഹിയറിങ്ങിന് ഹാജരായില്ലെന്നാണ് കമ്മീഷന്റെ വിശദീകരണം.

മതിയായ രേഖകള്‍ ഇല്ലാത്ത 1,63000 പേര്‍ അയോഗ്യരാണെന്നും കണ്ടെത്തി. കൃത്യമായ രേഖകള്‍ ഹാജരാക്കാത്തതും ഇരട്ട വോട്ടുകളും വിലാസത്തിലെ മാറ്റങ്ങളുമാണ് പ്രധാനമായും കമ്മീഷന്‍ പരിശോധിച്ചത്. കരട് പട്ടികയില്‍ പേരുണ്ടായിട്ടും അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവര്‍ക്ക് പരാതി നല്‍കാന്‍ അവസരമുണ്ടാകുമെന്ന് പറയുന്നു. തെറ്റുകള്‍ മൂലം പേര് നീക്കം ചെയ്യപ്പെട്ടവര്‍ക്ക് ബന്ധപ്പെട്ട ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കോ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്കോ അപ്പീല്‍ നല്‍കാമെന്നും കമ്മിഷന്‍ വ്യക്തമാക്കി. ഫെബ്രുവരി 28നാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...