പത്തനംതിട്ട : തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനതാവളങ്ങളില്‍ ചൊവ്വാഴ്ച 11 വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 115 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 17 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 98 പേരെ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
മൂന്ന് സ്പെഷല്‍ ട്രെയിനുകളിലായി 51 പേര്‍കൂടി എത്തി
മുംബൈ- തിരുവനന്തപുരം, നിസാമുദ്ദീന്‍-തിരുവനന്തപുരം, നിസാമുദ്ദീന്‍- എറണാകുളം എന്നീ മൂന്ന് സ്പെഷല്‍ ട്രെയിനുകളിലായി ചൊവ്വാഴ്ച പത്തനംതിട്ട ജില്ലക്കാരായ 51 പേര്‍കൂടി എത്തി. ഇവരില്‍ നാലുപേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 47 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.