പാലക്കാട് :വീട് വിട്ടിറങ്ങിയ കുട്ടിയുടെ മൊഴി അമ്മയുടെ സുഹൃത്തിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.
മര്‍ദ്ദനം ഭയന്ന് 11കാരന്‍ കാട്ടില്‍ ഒളിച്ചിരുന്നത് മണിക്കൂറുകളോളം. പാലക്കാട് മേലാര്‍കോട് ആണ് സംഭവം. ഏറെ സമയം നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയെ പോലീസ് കണ്ടെത്തി. അമ്മയ്‌ക്കൊപ്പം ജോലിക്ക് പോകുന്ന ആളാണ് മര്‍ദ്ദിച്ചതെന്നാണ് കുട്ടി പോലീസിന് നല്‍കിയ മൊഴി. കാപ്പുകാട് വനത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അഞ്ച് മണിയോടെയാണ് കുട്ടി കാട്ടിലേക്ക് കയറിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. മര്‍ദ്ദനം ഭയന്ന് എട്ടു വയസുള്ള സഹോദരിക്കൊപ്പമാണ് കുട്ടി വീടുവിട്ടിറങ്ങിയത്. സഹോദരിയെ നേരത്തെ കണ്ടെത്തി. കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് പ്രതീഷ് എന്നയാള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.
വീട് വിട്ടിറങ്ങിയ കുട്ടിയുടെ മൊഴി അമ്മയുടെ സുഹൃത്തിനെതിരെ ; പോലീസ് അന്വേഷണം ആരംഭിച്ചു
RECENT NEWS
Advertisment




























