സ്വകാര്യ ബസ് കടയിലേക്ക് പാഞ്ഞുകയറി പത്തോളം യാത്രക്കാര്‍ക്ക് പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

നാദാപുരം : പുറമേരി ഹോമിയോ മുക്കില്‍ സ്വകാര്യ ബസ് കടയിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ പത്തോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ അമ്മക്കണ്ടിയില്‍ നിമ്മി (29) പാതിരിപ്പറ്റ, കാപ്പാട്ടുപറമ്പത്ത് ശശി (57), പള്ളിക്കണ്ടി ഷിജില ( 45) വളയം, പള്ളിക്കണ്ടി അമേഘ (17) വളയം, മാവിലന്റവിട അഖില്‍ (27) വളയം, ഗംഗാധരന്‍ (54) കക്കട്ടില്‍, അഷ്ന (28) മൊകേരി, സജിത (45) തൂവക്കുന്ന്, രമേശന്‍ (58) കല്ലാച്ചി എന്നിവര്‍ക്ക് നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി. ഏതാനും പേര്‍ വടകര താലൂക്ക് ആശുപത്രിയിലും കഴിയുന്നുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. വടകരയില്‍നിന്ന് തൊട്ടില്‍പ്പാലത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കടയുടെ ചുമര്‍ തകരുകയും കോണ്‍ക്രീറ്റ് ബീമുകള്‍ക്ക് വിള്ളല്‍ സംഭവിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് കമ്പികളും തകര ഷീറ്റുകളും ബസിനുള്ളിലേക്ക് കയറിയെങ്കിലും ഡ്രൈവറും യാത്രക്കാരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകട സമയത്ത് കടയില്‍ രണ്ടു തൊഴിലാളികള്‍ ജോലിചെയ്യുന്നു ണ്ടായിരുന്നു. ഇരുവരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നാദാപുരം ഡി.വൈ.എസ്.പി ടി.പി ജേക്കബ്, സി.ഐ കെ.ആര്‍ രഞ്ജിത്ത്, ട്രാഫിക് എസ്.ഐ ടി.പി സുരേഷ് ബാബു തുടങ്ങിയവര്‍ സ്ഥലത്തെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...