യൂട്യൂബര്‍ ഗ‌ര്‍ഭിണിയായ പശുവിനെ കറിവെച്ച് പോലീസ് സ്റ്റേഷനിലും ഫയര്‍ സ്റ്റേഷനിലും വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കടയ്ക്കല്‍ : മേയാന്‍ വിട്ട പശുവിനെ വെടിവച്ചുകൊന്ന കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ഇറച്ചിക്കറി വച്ചശേഷം പോലീസ് സ്റ്റേഷനിലും ഫയര്‍ സ്റ്റേഷനിലും വിതരണം ചെയ്തിരുന്നു. കടയ്ക്കല്‍ ഫയര്‍ സ്റ്റേഷന്‍, കടയ്ക്കല്‍ പോലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ല വിവിധ സ്റ്റേഷനുകളില്‍ മ്ലാവ്, ആട് എന്നിവയുടെ ഇറച്ചിയാണെന്ന പേരില്‍ വിതരണം ചെയ്ത ശേഷം അതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ യൂട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. ഏരൂരിലെ ഓയില്‍ പാം എസ്റ്റേറ്റില്‍ നിന്ന് മൃഗങ്ങളെ വെടിവച്ച്‌ കൊന്ന് ഇറച്ചി കടത്തുന്ന കേസില്‍ ചിതറ ഐരക്കുഴി രജീഫ് (35) ഉള്‍പ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്.

കുളത്തൂപ്പുഴ സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള ഗ‌ര്‍ഭിണിയായ പശുവിനെയാണ് സംഘം വെടിവച്ച്‌ കൊന്ന് ഇറച്ചി കടത്തിയത്. സ്ഥലത്ത് സംശയം തോന്നുന്ന തരത്തില്‍ ഒരു വാഹനം കണ്ടതോടെ നാട്ടുകാര്‍ പോലീസിന് വിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. റജീഫിന്റെ പിതാവ് കമറുദ്ദീന്‍, കൊച്ചാഞ്ഞിലിമൂട് സ്വദേശി ഹിലാരി എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പേര്‍.

30,000 ഏക്കറോളം വ്യാപിച്ച്‌ കിടക്കുന്ന ഓയില്‍ പാം എസ്റ്റേറ്റില്‍ സാധാരണയായി കര്‍ഷകര്‍ അവരുടെ പശുക്കളെ മേയാന്‍ വിടാറുണ്ട്. കമ്പംകോട് സ്വദേശി സജിയുടെ പശുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. വാഹനവും തോക്കും ഇവരില്‍ നിന്നും പിടിച്ചെടുത്തു. യൂട്യൂബര്‍ എന്ന പേരില്‍ എസ്റ്റേറ്റില്‍ കടന്നുകയറുന്നത് റജീഫിനും സംഘത്തിനും പതിവായിരുന്നു. ഇതിനുമുമ്പും വിളക്കുപാറ എസ്റ്റേറ്റുകളില്‍ നിന്ന് പന്നി, പശു എന്നിവയെ വെടിവച്ച്‌ ഇറച്ചി കടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...