കോവിഡ് പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതി കഞ്ചാവുമായി അറസ്റ്റില്‍ ; ആയുധങ്ങളും മണല്‍ പാസുകളും കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മവേലിക്കര : 2015 ലെ ഡെസ്റ്റമൺ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞു വരവേ കോവിഡ് ആനുകൂല്യത്തോടെ പരോളിൽ ഇറങ്ങിയ വെട്ടിയാർ, കല്ലിമേൽ, വരിക്കോലേത്ത് എബനേസർ വീട്ടില്‍ റോബിൻ ഡേവിഡ് (30) എന്ന ഗുണ്ടയെ ഇന്നലെ വൈകിട്ട് അറുനൂറ്റിമംഗലം മൂലേപ്പള്ളിക്ക് സമീപമുള്ള ഒളിത്താവളത്തിൽ നിന്നും 1.25 കിലോ കഞ്ചാവുമായി മാവേലിക്കര പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ പരോളിൽ കഴിഞ്ഞു വരവേ 13.10.2021-ാം തീയതി രാത്രി അയൽവാസിയെ മർദ്ദിച്ചതിന് കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ കഴിയുകയായിരുന്ന ഇയാളുടെ പരോൾ റദ്ദ് ചെയ്യാൻ പോലീസ് ജയിൽ അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നതാണ്.

ഗുണ്ടകൾക്കെതിരെ ചെങ്ങന്നൂർ ഡിവൈഎസ്‌പി ഡോ.ആർ ജോസിന്റെ നേതൃത്വത്തിൽ പോലീസ് നടപടികൾ ശക്തമാക്കിയതിന്റെ ഭാഗമായി ഇയാളുടെ ഒളിത്താവളം കണ്ടെത്തിയ മാവേലിക്കര പോലീസ് ഇൻസ്പെക്ടർ സി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൂലേപ്പള്ളി ഭാഗത്ത് ഇയാളും സുഹൃത്തുക്കളും ഒളിവിൽ കഴിഞ്ഞു വന്ന വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് 1.25 കിലോഗ്രാം കഞ്ചാവ്, ആയുധങ്ങൾ, മണൽ പാസുകൾ, മുദ്രപ്പത്രങ്ങൾ, സീലുകൾ എന്നിവ കണ്ടെടുത്തത്. സുഹൃത്തുക്കളായ ഗുണ്ടകളുമൊത്ത് ഇവിടെ ഗഞ്ചാവ് ബിസിനസിന്റെയും അനധികൃത മണൽ കടത്തിന്റെയും എജന്റായി ഇയാൾ പ്രവർത്തിക്കുകയായിരുന്നു. മാവേലിക്കര സിഐ സി.ശ്രീജിത്തിനോപ്പം എസ്ഐ അംശു, പി.എസ് ആനന്ദകുമാർ.ബി, ദീപു പിള്ള, എസ് സിപിഒ മാരായ സിനു വർഗ്ഗീസ്, രാജേഷ് കുമാർ, സുധീഷ്.എസ്, റിയാസ്.വൈ, ശാലിനി എസ് പിള്ള, സിപിഒ മാരായ ജവഹർ.എസ്, സജീർ.ബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...

വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കണം – വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ ഭക്ഷണമായി ഉപയോഗിക്കുവാൻ...

0
റാന്നി : വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുവാൻ അനുവാദം നൽകണമെന്നും...