കാണാതായ യുവാവിനെ ബൈക്ക് മറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഉദുമ : കാണാതായ യുവാവിനെ ബൈക്ക് മറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട്ടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫോട്ടോഗ്രഫി വിദ്യാര്‍ഥിയും മുള്ളേരിയ പെരിയടുക്കത്തെ കൃഷ്ണന്റെ മകനുമായ വിജേഷിനെയാണ് (20) മാങ്ങാട് – ചട്ടഞ്ചാല്‍ റോഡിലെ കൂളിക്കുന്ന് വളവിനുസമീപം റോഡരികിലെ കുഴിയില്‍ ബൈക്ക് മറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃക്കണ്ണാട്ടെ ആറാട്ട് ഉത്സവത്തിനെത്തി മടങ്ങുന്നതിനിടെ ആണ്‌ കാണാതായത്. ഞായറാഴ്ച തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിന് സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ വിജേഷ് രാത്രി 12.30 ഓടെ ബൈക്കില്‍ മടങ്ങിയിരുന്നു. എന്നാല്‍, വീട്ടില്‍ തിരിച്ചെത്തിയില്ല. തിങ്കളാഴ്ച രാവിലെയാണ് വിജേഷിനെ കാണാനില്ലെന്ന കാര്യം അറിഞ്ഞത്. വീട്ടുകാര്‍ ആദൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്വേഷണം നടത്തിവരുകയായിരുന്നു. മേല്‍പറമ്പ് സി.ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രിതന്നെ സ്ഥലത്തെത്തി പരിശോധന നടത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിബിഎസ്ഇ ത്രിഭാഷാ നയത്തിൽ നിർണായക ഇളവ്

0
ന്യൂഡൽഹി : ത്രിഭാഷാ നയം സംബന്ധിച്ച് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾക്കിടെ നിർണായക...

റാന്നി പമ്പാനദിയിൽ കാണാതായ 53 കാരനുവേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കി സ്കൂബ ടീം

0
റാന്നി: കഴിഞ്ഞ ദിവസം പമ്പാ നദിയില്‍ കാണാതായ തോട്ടമൺ അനിൽ ഭവനിൽ എ.ജി...

കരിമ്പനില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ഇടുക്കി : കരിമ്പനില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ്...

ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം ; ഉന്നത സിപിഐഎം നേതാക്കൾക്ക് പങ്കെന്ന് ഇ ഡി

0
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ പരിശോധന...