ആലപ്പുഴ : കളിപ്പാട്ടം വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് അച്ഛനെ പേടിപ്പിക്കാനായി കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിമരണം അഭിനയിച്ച ആറാം ക്ലാസ് വിദ്യാര്‍ഥിനി അബദ്ധത്തില്‍ കുരുക്കു മുറുകി മരിച്ചു. അരൂര്‍ ചന്തിരൂര്‍ കൂട്ടുങ്കലില്‍ അബ്ദുള്‍ റഹ്മാന്റെ മകള്‍ ഫാത്തിമ റെയ്ഹാന (11) യ്ക്കാണ് ദാരുണമരണം സംഭവിച്ചത്.
അച്ഛനുമായി വഴക്കിട്ട ഫാത്തിമ കിടപ്പുമുറിയിലെ കട്ടിലില്‍ കയറിനിന്നു ജനലില്‍ കയര്‍ കെട്ടിയശേഷം കഴുത്തില്‍ കുടുക്കിടുകയായിരുന്നു. ഇതിടെ കട്ടിലിലെ കിടക്ക തെന്നിമാറുകയും ബാലന്‍സ് തെറ്റിയ കുട്ടിയുടെ കഴുത്തില്‍ കുരുക്ക് മുറുകുകയുമായിരുന്നു.