ആര്‍.എസ്.എസ് – ബി.ജെ.പി സംഘര്‍ഷം ; ബി.ജെ.പി പ്രാദേശിക നേതാവിന് വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

ചിറ്റൂര്‍ : ആര്‍.എസ്.എസ് – ബി.ജെ.പി സംഘര്‍ഷത്തില്‍ ബി.ജെ.പി പ്രാദേശിക നേതാവിന് വെട്ടേറ്റു. നല്ലേപ്പിള്ളി പഞ്ചായത്തിലെ കൊറ്റമംഗലത്ത് ബി.ജെ.പിയുടെ പഞ്ചായത്ത് ചുമതലയുള്ള കൊറ്റമംഗലം ഒഴിവുപാറ സ്വദേശി വിനോദിനാണ് വെട്ടേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗം വിനോദ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. ഒലുവപ്പാറ സ്വദേശികളായ സുജിത്ത്, സിജിന്‍, മോഹനന്‍, അനീഷ് എന്നിവര്‍ക്കെതിരെ കൊഴിഞ്ഞാമ്പാറ പോലീസ് കേസെടുത്തു. പരിക്കേറ്റ മോഹനനെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച്ച രാത്രി 8.30 ഓടെ ഒഴിവുപാറ ജങ്ഷനു സമീപം നില്‍ക്കുകയായിരുന്ന വിനോദിനെയും സുഹൃത്ത് വിഘ്നേഷിനെയും കാറിടിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കാറിലുണ്ടായിരുന്നവര്‍ തിരികെയെത്തി ഇരുവരെയും ഇരുമ്പുവടി ഉപയോഗിച്ച്‌ മര്‍ദ്ദിക്കുകയായിരുന്നു. ചിറ്റൂര്‍ നിയോജക മണ്ഡലത്തില്‍ വര്‍ഷങ്ങളായി ആര്‍.എസ്.എസ് – ബി.ജെ.പി ഭിന്നത രൂക്ഷമാണ്. തദേശ തെരഞ്ഞെടുപ്പ് മുതല്‍ തന്നെ പ്രദേശത്ത് ഇരു വിഭാഗങ്ങളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...