വാർക്കപ്പണിക്കിടെ പരിക്കേറ്റ നിർമാണത്തൊഴിലാളിക്ക് 12. 67 ലക്ഷം നഷ്ടപരിഹാരം നൽകണം

For full experience, Download our mobile application:
Get it on Google Play

തൃശൂർ : വാർക്കപ്പണിക്കിടെയുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ നിർമാണത്തൊഴിലാളിക്ക് നഷ്ടപരിഹാരം നല്കാൻ കോടതി ഉത്തരവ്. 12, 67,407 രൂപ നഷ്ടപരിഹാരം നൽകാനാണ് എംപ്ലോയീസ് കോന്പൻസേഷൻ ട്രിബൂണൽ കോടതി ഉത്തരവിട്ടത് . അപകടം നടന്ന തീയതി മുതൽ 12 ശതമാനം പലിശയും നൽകണം എന്നും ഉത്തരവിൽ പറയുന്നു. നിർമാണത്തൊഴിലാളിയായ കോടന്നൂർ കാഞ്ഞിരത്തിങ്കൽ ഡേവിസിനാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. വാർക്കപ്പണിക്കിടെ സൺഷേഡ് അടർന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഇയാൾക്ക് പിന്നീട് പണിയെടുക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി.

ഇതേതുടർന്ന് വീട്ടുടമയുടെ പേരിൽ 1923 ലെ എംപ്ലോയീസ് കോന്പൻസേഷൻ ആക്ട് പ്രകാരം നഷ്ടപരിഹാരത്തിന് ഡേവിസ്‌ പരാതി നൽകി. പരാതിക്കാരൻ തൊഴിലാളി നിർവചനത്തിൽപ്പെടില്ലെന്നും വീട് പണി ഏറ്റെടുത്ത കരാറുകാരനാണ് ഉത്തരവാദിയെന്നും വീട്ടുടമ വാദിച്ചു. ഇ‍ൗ വാദം തള്ളിയാണ്‌ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്‌. ഹർജിക്കാരൻ 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത് എന്നാൽ ഹർജിക്കാരന്റെ വരുമാന കഴിവ് 90ശതമാനവും നഷ്ടപ്പെട്ടതുകൊണ്ട് കൂടുതൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കമീഷണർ വിലയിരുത്തി. തൊഴിലാളിക്ക് വേണ്ടി അഡ്വ. യു എസ് മാധവമേനോനും അഡ്വ. ജെഡിൽ ദേവ് ഫെർഡിനാണ്ടും ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ ആക്രമിച്ച് ഹൂതികൾ ; കപ്പലിനെ അനുഗമിച്ച നാല് ബോട്ടുകൾക്ക്...

0
ദുബായ് : ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ യെമനിലെ ഹൂതി വിമതർ ആക്രമിച്ചു....

20 വർഷമായി ഒളിവിൽക്കഴിഞ്ഞ കൊലപാതക, വധശ്രമ കേസുകളിലെ പ്രതി ബെംഗളൂരുവിൽ പിടിയിൽ ; രാഗേഷ്...

0
കണ്ണൂർ: 20 വർഷമായി ഒളിവിൽക്കഴിയുകയായിരുന്ന പ്രതി ബെംഗളൂരുവില്‍ പിടിയില്‍. കൊലപാതക കേസുകളിലും...

‘തിരഞ്ഞെടുപ്പിലെ കള്ളപ്പണം തടയണം’ ; കർശന നിർദേശങ്ങളുമായി സുപ്രീം കോടതി

0
ന്യൂഡൽഹി : തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണം ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് സുപ്രീം കോടതി. വോട്ടർമാരെ...

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
ന്യൂഡൽഹി : ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ....