തേസ്പൂര്: 12കാരിയെ പത്താംക്ലാസുകാര്‍ ബലാത്സംഗം ചെയ്ത് കൊന്നു കെട്ടിത്തൂക്കി. സംഭവത്തില്‍ ഏഴു പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ പിടിയില്‍. 12 വയസുകാരിയെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയത്. ആസാമിലെ ബിസ്വനാഥ് ജില്ലയില്‍ ചക്ല ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. വെള്ളിയാഴ്ച പരീക്ഷ കഴിഞ്ഞെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥികളിലൊരാള്‍ പാര്‍ട്ടിയുണ്ടെന്ന വ്യാജേന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു.
ശേഷം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. തുടര്‍ന്ന് രാത്രി പെണ്‍കുട്ടിയെ വീടിന് സമീപത്തെ കാട്ടിലെ മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ശനിയാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.