പ്രളയ ദു​രി​താ​ശ്വാ​സഫണ്ട് അ​ഴി​മ​തി ; ഏറണാകുളം ജില്ലാ ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ര​ന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ല്‍​നി​ന്നു 10.5 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ല്‍ എ​റ​ണാ​കു​ളം ജി​ല്ലാ കളക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ സെ​ക്ഷ​ന്‍ ഓ​ഫീ​സ​റാ​യി​രു​ന്ന വി​ഷ്ണു ​പ്രസാദിനെ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ഞ്ച​ന, ഫ​ണ്ട് ദു​ര്‍​വി​നി​യോ​ഗം, ഗു​ഢാ​ലോ​ച​ന, അ​ഴി​മ​തി എന്നീ വ​കു​പ്പു​ക​ളാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ല്‍​നി​ന്ന് 10.54 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണു കേ​സ്.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷ​മാ​ണു വി​ഷ്ണു​ പ്ര​സാ​ദി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ നേ​ര​ത്തെ സ​ര്‍​വീ​സി​ല്‍​നി​ന്നു സസ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. സി​പി​എം തൃ​ക്കാ​ക്ക​ര ഈ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം എം.​എം. അ​ന്‍​വ​റാ​ണ് പ്ര​ള​യ ദുരിതാശ്വാസ​ത്തി​ന്റെ  പേ​രി​ല്‍ പ​ണം ​ത​ട്ടി​യ​ത്. അ​ന്‍​വ​റും സ​ഹാ​യി മ​ഹേ​ഷും ഒ​ളി​വി​ലാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...