തന്നെ പിടിച്ചിറക്കാം എന്നാരും സ്വപ്നം കാണണ്ടെന്നും സത്യത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍ മരിക്കാനും തയ്യാറെന്ന് ലൂസി കളപ്പുര

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: മഠം വിട്ട് പോകില്ലെന്ന നിലപാടിലുറച്ച്‌ സിസ്റ്റര്‍ ലൂസി കളപ്പുര. ‘തന്നെ പിടിച്ചിറക്കാം എന്നാരും സ്വപ്നം കാണണ്ടെന്നും സത്യത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍ മരിക്കാനും തയ്യാറാണെന്നും’ സിസ്റ്റര്‍ പറഞ്ഞു. എഫ്‌സിസി സന്യാസിനി സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ വീണ്ടും തള്ളിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു സിസ്റ്റര്‍.

ബിഷപ്പുമാരുടെ തെറ്റുകള്‍ സമ്മതിച്ചു കൊടുക്കാന്‍ ഇനി ആകില്ല. വത്തിക്കാന്‍ ഒരു സ്ത്രീ എന്ന പരിഗണന പോലും തനിക്ക് നല്‍കിയില്ല. സത്യം പറഞ്ഞതിനാണ് സഭയില്‍ നിന്ന് പുറത്താക്കിയത്. സഭ തനിക്ക് നീതി നല്‍കിയില്ല. തന്റെ ഭാഗം കേള്‍ക്കാന്‍ പോലും കാനോന്‍ നിയമം തയ്യാറായില്ല. നീതി ഉറപ്പാക്കാന്‍ കഴിയാത്ത ആ നിയമത്തെ പുച്ഛിച്ചു തള്ളുന്നു. ഇന്ത്യന്‍ നിയമത്തെ ബഹുമാനിക്കും. അതിനാല്‍ നിയമ പോരാട്ടം തുടരും. നിസഹായരായ കന്യാസ്ത്രീകളെ പിന്തുണച്ചതിനാണ് പുറത്താക്കലെങ്കില്‍ ഇനിയും സത്യം വിളിച്ചു പറയുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൈപ്പ് വഴിയുള്ള ഗ്യാസ് കണക്ഷൻ ഉണ്ടെങ്കിൽ ഇനി എൽ.പി.ജി. നിർബന്ധമായും ഒഴിവാക്കും ; കേന്ദ്രസർക്കാർ

0
കോഴിക്കോട് : പൈപ്പ് വഴിയുള്ള ഗ്യാസ് കണക്ഷൻ ഉണ്ടെങ്കിൽ എൽ.പി.ജി. കണക്ഷൻ...

സംസ്ഥന നേതൃത്വത്തെ കുറ്റപ്പെടുത്തി സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്

0
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം പാർട്ടിക്കും സർക്കാരിനും ഇടയിലെ...

വന്ദേഭാരതിൽ വിതരണം ചെയ്ത വടയ്ക്കുള്ളിൽ പശയുടെ ട്യൂബ് ; പരാതി

0
ചെന്നൈ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ വിതരണം ചെയ്ത വടയ്ക്കുള്ളിൽ നിന്ന് യാത്രക്കാരന്...

ഇറാനുമായി സൗഹൃദപരമായ ചർച്ചകൾ നടത്തുകയാണെന്ന് ട്രംപ്

0
വാഷിംഗ്ടൺ: ഇറാനുമായി സൗഹൃദപരമായ ചർച്ചകൾ നടത്തുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്....