ക്വാറന്റൈൻ വാസം അവസാനിച്ചു ; കുനോയിലെ ചീറ്റകൾ പുതിയ ആവാസ വ്യവസ്ഥയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രണ്ട് മാസത്തെ ക്വാറന്റൈൻ വാസം പൂർത്തിയാക്കിയതിനു ശേഷം 12 ചീറ്റകളെ മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ കുനോ നാഷണൽ പാർക്കിലേക്ക് വിട്ടയച്ചു. ഈ വർഷം ഫെബ്രുവരിയിലാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചത്. 7 ആണും, 5 പെൺ ചീറ്റകളും അടങ്ങുന്ന കൂട്ടത്തെ ഫെബ്രുവരി 18- നാണ് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചത്.

ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം മൂന്ന് ദിവസം മുൻപാണ് മധ്യപ്രദേശ് വനംവകുപ്പിന് ഡിഎഎച്ച്ഡിയിൽ നിന്നും അനുമതി ലഭിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ തന്നെ നടപടിക്രമങ്ങൾ വനം വകുപ്പ് പൂർത്തിയാക്കുകയായിരുന്നു. വംശനാശം സംഭവിച്ച് 7 പതിറ്റാണ്ടുകൾക്ക് ശേഷം ഈ മൃഗങ്ങളെ രാജ്യത്ത് പുനരധിവസിപ്പിക്കാനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ പദ്ധതിയുടെ ഭാഗമായാണ് ചീറ്റകളെ രാജ്യത്തേക്ക് എത്തിച്ചത്. 2022 സെപ്റ്റംബർ 17-ന് നമീബിയിൽ നിന്ന് കൊണ്ടുവന്ന 8 ചീറ്റകളെ ഇതിനോടകം കുനോയിലേക്ക് വിട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...