ചായക്ക്‌ 12…. ചെറുകടിക്കും 12 ; ജില്ലാ ഭരണകൂടത്തെ നോക്കുകുത്തിയാക്കി മൈലപ്രായില്‍ ഹോട്ടലുടമയുടെ തീവെട്ടിക്കൊള്ള

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ഭരണകൂടത്തെ നോക്കുകുത്തിയാക്കി മൈലപ്രായില്‍ ഹോട്ടലുടമയുടെ തീവെട്ടിക്കൊള്ള. മൈലപ്രാ പള്ളിപ്പടിയിലെ ഒരു ഹോട്ടലിനെതിരെയാണ് പരാതി ഉയരുന്നത്. ഇവിടെ ചായക്കും വടക്കുമെല്ലാം 12 രൂപയാണ്. ഇത് വളരെ വ്യക്തമായി ബോര്‍ഡില്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില ജില്ലാ ഭരണകൂടം നിശ്ചയിച്ചിരുന്നു. ചായക്കും  ചെറുകടികള്‍ക്കും നിലവില്‍ ഈടാക്കിക്കൊണ്ടിരിക്കുന്ന 10 രൂപ തന്നെയാണ് ജില്ലാ ഭരണകൂടവും നിശ്ചയിച്ചത്. എന്നാല്‍ പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിരക്ക് കൂടുതലുമാണ്. ജില്ലയിലെ ഹോട്ടലുകളും തട്ടുകടകളും എല്ലാം നിലവില്‍ 10 രൂപയില്‍ കൂടുതല്‍ ഇവക്ക് വാങ്ങാറില്ല. ചില തട്ടുകടകളില്‍ ചെറുകടികള്‍ 10 രൂപയില്‍ കുറച്ചും നല്‍കാറുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെയാണ് ജില്ലാ കളക്ടറെ വെല്ലുവിളിച്ചുകൊണ്ട് നഗരത്തിനു തൊട്ടടുത്ത്‌ ഈ തീവെട്ടിക്കൊള്ള അരങ്ങേറുന്നത്. ശബരിമല തീര്‍ഥാടകരെയും നാട്ടുകാരെയും ഒരുപോലെ പിഴിഞ്ഞു. അടുത്തനാളില്‍  പാലിനു മാത്രമാണ് വില കൂടിയത്. കഴിഞ്ഞ ദിവസം ഇവിടെ ചായ കുടിക്കാന്‍ കയറിയ പത്തനംതിട്ട സ്വദേശിയാണ് ഈ കൊള്ള ശ്രദ്ധയില്‍പ്പെടുത്തിയത്. ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാലടിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മോഷണശ്രമത്തിനിടെ പിടിയില്‍

0
കൊച്ചി : കാലടി മാണിക്യമംഗലത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മോഷണശ്രമത്തിനിടെ പിടിയില്‍....

കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി

0
കോഴിക്കോട് : കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. മുംബൈ...

റബർ തോട്ടത്തിൽ മരിച്ച ജിജോയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദുരൂഹത

0
കൊച്ചി : പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

പാർട്ടി വെറുതെ പിബി ചേരാനും കമ്മിറ്റി ചേരാനും ഉള്ളതല്ലെന്ന് എംവി ഗോവിന്ദൻ

0
തൃശൂര്‍ : മൂന്നാം ടേം ഭരണം പാർട്ടി പ്രതീക്ഷിച്ചിരുന്നെന്ന് സിപിഎം സംസ്ഥാന...