ഫുട്ബോൾ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ തിക്കും തിരക്കും ; 12 പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

എല്‍ സാല്‍വഡോര്‍: സാന്‍ സാല്‍വഡോറിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു. മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോറിലാണ് അപകടം ഉണ്ടായത്. ഒരു പ്രാദേശിക ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയാണ് സംഭവം. 90 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് മത്സരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കസ്‌കറ്റ്ലാന്‍ സ്റ്റേഡിയത്തില്‍ പ്രാദേശിക ടീമായ അലിയാന്‍സയും സാന്താ അന ആസ്ഥാനമായുള്ള ടീം എഫ്എഎസും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.

പ്രവേശന ഗേറ്റുകള്‍ അടച്ചതിന് ശേഷവും നിരവധി ആരാധകര്‍ വേദിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായത്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടത്തിലെ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ആരാധകര്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മരിച്ചവരില്‍ ഏഴ് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...