73,024 മുൻഗണനാ റേഷൻ കാർഡുകൾ; 2,000 എ എ വൈ കാർഡുകളും അനുവദിച്ചു , വിതരണോദ്ഘാടനം നാളെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി അനുവദിച്ച 73,024 പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെയും 2,000 അന്ത്യോദയ അന്നയോജന റേഷൻ കാർഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം ഓഗസ്റ്റ് 3-ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. തിരുവനന്തപുരം കനകക്കുന്ന് പാലസ് മെയിൻ ഹാളിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും. മന്ത്രി കെ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി സി പി ജോൺ മുഖ്യാതിഥിയായിരിക്കും.

പുതുതായി അനുവദിച്ച 73,024 റേഷൻ കാർഡുകൾ മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്കുള്ളതാണ്. ഇതിനൊപ്പം സമൂഹത്തിലെ ഏറ്റവും അങ്ങേയറ്റം ദരിദ്രരായ കുടുംബങ്ങൾക്കായി 2,000 പുതിയ എ എ വൈ (മഞ്ഞ) റേഷൻ കാർഡുകളും അനുവദിച്ചിട്ടുണ്ട്. ഇതിനായി തിരഞ്ഞെടുത്ത 6,900 കുടുംബങ്ങളിൽ നിന്നാണ് ആദ്യഘട്ടത്തിൽ 2,000 പേർക്ക് കാർഡുകൾ നൽകുന്നത്. മുൻഗണനാ – എ എ വൈ വിഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുത്ത 20 ഗുണഭോക്താക്കൾക്ക് മുഖ്യമന്ത്രി ചടങ്ങിൽ റേഷൻ കാർഡുകൾ വിതരണം ചെയ്യും.

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, തിരുവനന്തപുരം മേയർ വി വി രാജേഷ്, ഡോ ശശി തരൂർ എം പി , സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി എം, വാർഡ് കൗൺസിലർ കെ ആർ ക്ലീറ്റസ്, ലീഗൽ മെട്രോളജി കൺട്രോളർ രാജേഷ് സാം, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഹിമ കെ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മാറിവരുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ച് അനർഹരെ ഒഴിവാക്കി ഏറ്റവും അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്തി മുൻഗണനാ റേഷൻ ആനുകൂല്യങ്ങൾ അർഹരായവർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ റേഷൻ കാർഡുകൾ അനുവദിച്ചതെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...