കോഴിക്കോട് : എളമരം കരീം, ബിനോയ് വിശ്വം എന്നിവരുള്‍പ്പെടെ പന്ത്രണ്ട് എംപിമാരെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. വര്‍ഷകാല സമ്മേളനത്തിനിടെ പ്രതിഷേധിച്ചതിന്‍റെ പേരിലാണ് നടപടി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെ സസ്പെന്‍ഷന്‍ തുടരും. തൃണമൂല്‍ എം.പിമാരായ ശാന്താ ഛേത്രി, ഡോല സെന്‍, കോണ്‍ഗ്രസ് എം.പിമാരായ സായിദ് നാസർ ഹുസൈൻ, അഖിലേഷ് പ്രസാദ് സിംഗ്, ഫൂലോ ദേവി നേതാം, ഛായ വർമ്മ, റിപുൻ ബോറ, രാജാമണി പട്ടേല്‍, ശിവസേന എം.പിമാരായ പ്രിയങ്ക ചതുർവേദി, അനിൽ ദേശായി എന്നിവരാണ് സസ്പെൻഷൻ ലഭിച്ച മറ്റ് പത്തുപേര്‍.
എളമരം കരീമും ബിനോയ് വിശ്വവും ഉള്‍പ്പെടെ 12 രാജ്യസഭാ എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍
RECENT NEWS
Advertisment