ഓണക്കാലത്ത് റേഷൻ കടകൾ വഴി സബ്സീഡി നിരക്കിൽ വെളിച്ചെണ്ണയും മറ്റു ഭക്ഷ്യ ഉൽപ്പന്നങ്ങളും വിതരണം ചെയ്യണം ; കേരള റേഷൻ യൂസേഴ്സ് സർവ്വീസ് സൊസൈറ്റി ജില്ലാ കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വെളിച്ചെണ്ണയ്ക്ക് അമിതമായിവില വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഓണക്കാലത്ത് റേഷൻ കടകൾ വഴി 50% സബ്സീടി നിരക്കിൽ 2 കിലോ വീതം വെളിച്ചെണ്ണയും മറ്റു ഭക്ഷ്യ ഉൽപ്പന്നങ്ങളും എല്ലാ കാർഡുടമകൾക്കും വിതരണം ചെയ്യാൻ സർക്കാർ തയ്യാറാവണമെന്ന് കേരള റേഷൻ യൂസേഴ്സ് സർവ്വീസ് സൊസൈറ്റി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സബ്സിഡി സാധനങ്ങൾ പലതും മാവേലി സ്റ്റോറുകളിൽ നിന്നും അപ്രത്യക്ഷമായിട്ട് മാസങ്ങളായി. സിവിൽ സപ്ളൈസ് കോര്‍പ്പറേഷന്‍റെ പിടിപ്പുകേടു കാരണം കാർഡുടമകൾക്ക് മണ്ണെണ്ണ ഉൾപ്പടെ റേഷൻ സാധനങ്ങൾ നഷ്ടമാവുന്നു.

പൊതുവിപണിയിൽ ഭക്ഷ്യ സാധന വില അനിയന്ത്രിതമായി കുതിച്ചുയരുകയാണ്. ഇത് കാരണം സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റുകയാണ്. കരിഞ്ചന്തയും, പൂഴ്തി വെയ്പ്പും തടയാനും സബ്ബ്സിഡി സാധനങ്ങൾ അടിയന്തിരമായി വിതരണം ചെയ്യാനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.സുസ്‌ലോവ് അധ്യക്ഷത വഹിച്ചു. അങ്ങാടിക്കൽ വിജയകുമാർ, എ.രാജു, ബി തങ്കമണി, ബി. മനോജ്‌കുമാർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലിയേക്കര ടോൾ വിഷയത്തിൽ പ്രതികരണവുമായി ഒ ജെ ജനീഷ്

0
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ്...

കയ്പമംഗലം വാഹനാപകടം : അന്വേഷണം പ്രത്യേക സംഘത്തിന് ; തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തും

0
തൃശൂർ : എട്ട് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ കയ്പമംഗലം വാഹനാപകടം അന്വേഷിക്കാൻ...

രാഹുൽ ​ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലെ കൂടിക്കാഴ്ച അവസാനിച്ചു

0
ന്യൂഡൽഹി : പത്ത് ജൻപഥിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

0
തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിയുടെ അറസ്റ്റ്...