ആലപ്പുഴ : കാര്‍ത്തികപ്പള്ളി വലിയകുളങ്ങരയില്‍ പന്ത്രണ്ട് വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഹര്‍ഷ എന്ന പെണ്‍കുട്ടിയാണ് ഈ മാസം 14ന് ആത്മഹത്യ ചെയ്തത്. ഹര്‍ഷയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപണം ഉന്നയിച്ചിരുന്നു. കുട്ടി മരിക്കുന്ന ദിവസവും വീട്ടില്‍ നിന്നും നിലവിളിയും ബഹളവും കേട്ടിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പോലീസിനോട് പറഞ്ഞിരുന്നു. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് അമ്മയുടെ മാനസികവും ശാരീരികവുമായ പീഡനമാണ് കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിക്ക് മര്‍ദ്ദനമേറ്റതായും കണ്ടെത്തി. തുടര്‍ന്നാണ് കുട്ടിയുടെ അമ്മ അശ്വതിയെ (33) തൃക്കുന്നപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
കാര്‍ത്തികപ്പള്ളിയില്‍ പന്ത്രണ്ട് വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവം : അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment