ഇന്ത്യ-സിംഗപ്പൂർ സംയുക്ത സൈനികാഭ്യാസം മഹാരാഷ്ട്രയിൽ സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: നവംബർ 13ന് ആരംഭിച്ച സിംഗപ്പൂരും ഇന്ത്യൻ സൈന്യവും തമ്മിലുള്ള ഉഭയകക്ഷി അഭ്യാസമായ എക്‌സർസൈസ് ‘അഗ്നി വാരിയർ’ 12ആമത് എഡിഷൻ നവംബർ 30ന് മഹാരാഷ്ട്രയിലെ ദേവ്‌ലാലിയിലെ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ സമാപിച്ചു. ഈ അഭ്യാസത്തിൽ ഇരു സൈന്യങ്ങളുടെയും ആർട്ടിലറിയുടെ സംയുക്ത ഫയർ പവർ പ്ലാനിങ്, നിർവ്വഹണം, പുതിയ തലമുറ ഉപകരണങ്ങളുടെ ഉപയോഗം എന്നിവ പ്രദർശിപ്പിച്ചിരുന്നു.

ആസൂത്രണ പ്രക്രിയയുടെ ഭാഗമായി സംയുക്ത കമ്പ്യൂട്ടർ യുദ്ധ-ഗെയിമിലും ഇരുപക്ഷവും പങ്കാളികളായി. സംയുക്ത പരിശീലന ഘട്ടത്തിന്റെ ഭാഗമായി ഇരുപക്ഷവും നിഷേ സാങ്കേതികവിദ്യയും ആർട്ടിലറി നിരീക്ഷണ സിമുലേറ്ററുകളും ഉപയോഗിച്ചു. ആർട്ടിലറിയിലെ ആധുനിക പ്രവണതകളെക്കുറിച്ചും പീരങ്കി ആസൂത്രണ പ്രക്രിയയുടെ പരിഷ്‌കരണത്തെക്കുറിച്ചും വിദഗ്‌ധ അക്കാദമിക ചർച്ചകളും ഇതിന്റെ ഭാഗമായി നടത്തി.

പദ്ധതിയിലൂടെ പരസ്‌പര ധാരണ വർധിപ്പിക്കുന്നതിനും, ഇരു സൈന്യങ്ങൾ തമ്മിലുള്ള പരസ്‌പര പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ലക്ഷ്യം കൈവരിച്ചു.സമാപന പരിപാടിയിൽ ഇന്ത്യയിലെ സിംഗപ്പൂർ ഹൈക്കമ്മീഷണർ വോങ് വീ ക്യൂൻ, ആർട്ടിലറി സ്‌കൂൾ കമാൻഡന്റ് ലെഫ്റ്റനന്റ് ജനറൽ എസ് ഹരിമോഹൻ അയ്യർ, സിംഗപ്പൂരിൽ നിന്നുള്ള മറ്റ് വിശിഷ്‌ട വ്യക്തികൾ, ഇരു സേനകളിലെയും ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...