ബംഗാളിൽ ബോംബ് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

ബരുയിപൂർ : അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ ബരുയിപൂർ പോലീസ് ബുധനാഴ്‌ച രാത്രി സൗത്ത് 24 പരഗാനാസിലെ ഭംഗറിലെ ഒരു വീട്ടിൽ റെയ്‌ഡ്‌ നടത്തുകയും ബോംബ് നിർമ്മാണ യൂണിറ്റ് തകർക്കുകയും ചെയ്‌തു. കാശിപൂർ പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം നബിറുൽ മൊല്ല എന്നയാളുടെ വസതിയിൽ നടത്തിയ റെയ്‌ഡിൽ 15 കിലോയിലധികം ഗൺ പൗഡറും മറ്റ് ബോംബ് നിർമ്മാണ സാമഗ്രികളും കണ്ടെടുത്തു. ഒരു ലോങ്ങ് ബാരൽ നാടൻ തോക്കും ഇതിനൊപ്പം നാല് വെടിയുണ്ടകളും 10 മൊബൈൽ ഫോണുകളും ഇവിടെ നിന്നും പോലീസ് സംഘം കണ്ടെടുത്തു.

സംഭവത്തിൽ നബീറുൽ മൊല്ലയെയും മകൻ ഷംസുദ്ദീൻ റഹ്മാനെയും പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. കൂടാതെ നാല് പേർക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. പോലീസ് ഇവരുടെ വസതിയിൽ റെയ്‌ഡ്‌ നടത്താൻ എത്തിയപ്പോൾ സംഭവസ്ഥലത്ത് നിന്ന് നാല് പേർ ഇറങ്ങിയോടിയിരുന്നു. ഇവരെയാണ് പോലീസ് തേടുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൽ നിനോ ഭീഷണിയിൽ കേരള തീരം

0
കൊച്ചി: കാലാവസ്ഥാ വ്യതിയാനവും ആഗോള പ്രതിഭാസമായ എൽ നിനോയും കേരളത്തിന്റെ മത്സ്യമേഖലയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റോഡ് സുരക്ഷ യോഗം ചേര്‍ന്നു ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്...

കുരുതിക്കളമായി പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാത : റോഡ്‌ നിര്‍മ്മാണത്തിലെ അപാകത പ്രധാന...

0
പത്തനംതിട്ട : കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍...

എൻ.ടി.എയിൽ വൻ അഴിച്ചുപണി ; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണൽ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ നടപടി. 47...