ആലപ്പുഴ: കണ്ണില്‍ വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ട വീട്ടമ്മയുടെ കണ്ണില്‍ പതിമൂന്ന് സെന്റിമീറ്റര്‍ നീളമുളള വിരയെ കണ്ടെത്തി. മാവേലിക്കരയിലാണ് സംഭവം. 12.5 സെന്റിമീറ്റര്‍ നീളമുളള വിരയെയാണ് ഡോക്ടര്‍മാര്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ജീവനോടെ പുറത്തെടുത്തത്.
കണ്ണില്‍ വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കായംകുളം സ്വദേശിയായ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിശോധിച്ച ശേഷം ഡോക്ടര്‍ ഏതാനും ടെസ്റ്റുകളും നിര്‍ദേശിച്ചു. ഇതിന് പിന്നാലെയാണ് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്.
തുടര്‍ന്ന് നേത്രരോഗ വിദഗ്ധ ഡോ പൂര്‍ണിമ രാം ഗോപാലിന്റെ നേതൃത്വത്തില്‍ കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. വീട്ടമ്മ സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വിരയെ ജീവനോടെ പുറത്തെടുത്ത് ബയോപ്‌സിക്ക് അയച്ചു.