ബിഹാറില്‍ ഗംഗാനദിയില്‍ ബോട്ട് മുങ്ങി 13 മരണം ; മരിച്ചവരിലേറെയും കുട്ടികളെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

പട്‌ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില്‍ ഗംഗാനദിയില്‍ ബോട്ടു മറിഞ്ഞ് 13 പേര്‍ മരിച്ചു. ബോട്ടില്‍ 30 ഓളം പേരാണ് ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്നാണ് വിവരം. രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. നദിക്കപ്പുറത്തുള്ള രാംപൂര്‍ ശ്യാംചന്ദ് ഗ്രാമത്തിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. വൈശാലി ജില്ലയിലെ രാഘോപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അമിത ഭാരത്തെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് ബോട്ട് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട ആറുപേരെ രക്ഷപ്പെടുത്തിയതായി വൈശാലി ജില്ലാ കലക്ടര്‍ വ്യക്തമാക്കി. എന്‍ഡിആര്‍എഫ് സംഘത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. അപകടത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും അനുശോചിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം സഹായധനം സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടിക്കേസ് : വിവരങ്ങളും രേഖകളും ആവശ്യപ്പെട്ട് ഇഡിക്ക് കത്ത് നൽകി വിജിലൻസ്

0
തിരുവനന്തപുരം: മാസപ്പടി, ഹവാല കേസുകളിൽ പിണറായി വിജയനും പി.എ മുഹമ്മദ് റിയാസിനും...

പിണറായിയുടെ എസ്കോർട്ട് വാഹനത്തിലെ മുന്‍ ഗൺമാൻമാരുടെ യാത്ര ; ഡ്രൈവർക്കെതിരെ നടപടിയുണ്ടാകും ; വകുപ്പുതല...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ഔദ്യോഗിക വാഹനത്തിൽ സസ്പെഷനിലുള്ള ഗണ്‍മാൻമാര്‍...

മിനി കൂപ്പര്‍ അപകടം ; പ്രതി സുഹൈലിനെ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും

0
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പോലീസ് ഇന്ന്...

മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ച അമ്മായിഅച്ഛൻ പോലീസ് പിടിയിൽ

0
കുളത്തൂപ്പുഴ : വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ച അമ്മായിഅച്ഛൻ...