പിണറായിയുടെ എസ്കോർട്ട് വാഹനത്തിലെ മുന്‍ ഗൺമാൻമാരുടെ യാത്ര ; ഡ്രൈവർക്കെതിരെ നടപടിയുണ്ടാകും ; വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ഔദ്യോഗിക വാഹനത്തിൽ സസ്പെഷനിലുള്ള ഗണ്‍മാൻമാര്‍ യാത്ര ചെയ്ത സംഭവത്തില്‍ വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും. രക്ഷാപ്രവർത്തനക്കേസിൽ സസ്പെൻഷനിലുള്ള അനിൽ കുമാര്‍, സന്ദീപ് എന്നിവരെ ഔദ്യോഗിക വാഹനത്തിൽ കയറ്റിയതിന് പോലീസ് ഡ്രൈവർക്കെതിരെ നsപടിയുണ്ടാകും. ഡ്രൈവർ ഷിനോജിൻ്റെ വിശദീകരണം രേഖപ്പെടുത്തും. പിണറായി വിജയനൊപ്പം 20 വർഷത്തിലധികമായി ഗണ്‍മാനായി ജോലി ചെയ്തിരുന്ന അനിൽ കുമാർ ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ്- കെഎസ്‍യു പ്രവർത്തകരെ തല്ലി ചതച്ച കേസിലാണ് സസ്പെൻഷനിലാണ്. ഈ കേസിൽ സന്ദീപും സസ്പെൻഷനിലാണ്. ഈ രണ്ട് പേരുമാണ് പിണറായിയുടെ എസ്കോർട്ട് വാഹനത്തിൽ കഴിഞ്ഞ ദിവസം കറങ്ങിയത്.

അനിലും സന്ദീപും ഇന്നലെ പത്തനാപുരത്ത് വാഹനത്തിൽ നിന്നുമിറങ്ങി കരിക്ക് കുടിച്ചപ്പോഴാണ് നാട്ടുകാർ കാണുന്നത്. KL 01 CH 6749 എന്ന നമ്പറിലെ ഇന്നോവാ ക്രിസ്റ്റ കാറാണ് പിണറായി എസ്കോർട്ട് വാഹനമായി അനുവദിച്ചിരിക്കുന്നത്. ഈ കാറിലാണ് സസ്പെൻഷനിലുള്ള പൊലീസുകാർ യാത്ര ചെയ്തത്. വിവരം പുറത്ത് അറിഞ്ഞതിന് പിന്നാലെ അന്വേഷണം തുടങ്ങി. ദുരൂഹമായ യാത്രയെന്നാണ് ഇൻറലിജൻസ് റിപ്പോർട്ട്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസിന്‍റെ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി നിർവഹിച്ച സംഭവം വിവാദത്തിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസിന്‍റെ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി...

ഇന്ത്യ സഖ്യ മാർച്ചിനിടെ രാഹുൽ ഗാന്ധി തള്ളിമാറ്റിയോ? വിശദീകരണവുമായി ഡി കെ ശിവകുമാർ

0
ബെംഗളൂരു: ഇന്ത്യ സഖ്യ മാർച്ചിനിടെ രാഹുൽ ഗാന്ധി തന്നെ തള്ളിമാറ്റിയിട്ടില്ലെന്ന് കർണാടക...

കളമശ്ശേരിയിൽ ബാറിലെ തർക്കം ; യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച 18കാരൻ പിടിയിൽ

0
കൊച്ചി: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. ഏലൂർ കുറ്റിക്കാട്ടുകര...

ജന്തർ മന്തർ പ്രതിഷേധം : മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി...

0
ന്യൂഡൽഹി : ഡൽഹിയിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട്...