തലസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസിന്‍റെ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി നിർവഹിച്ച സംഭവം വിവാദത്തിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസിന്‍റെ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി നിർവഹിച്ച സംഭവം വിവാദത്തിൽ. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിക്കായിരുന്നു ചിറയിൻകീഴിൽനിന്നും കൊല്ലത്തേക്കുള്ള ബസ് സർവീസിന്‍റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. ഉദ്ഘാടകയായി സ്ഥലം എംഎൽഎ രമ്യ ഹരിദാസിനെയും നിശ്ചയിച്ചു. എന്നാൽ എംഎൽഎ എത്താത്തതിനെ തുടർന്ന് മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവും ഡിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. എസ്. കൃഷ്ണകുമാർ ബസ് സർവീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. അടിയന്തര സാഹചര്യങ്ങളെ തുടർന്ന് രമ്യ ഹരിദാസ് എംഎൽഎയ്ക്ക് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തതിനാലാണ് ഡിസിസി ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്തതെന്നാണ് വിശദീകരണം.

ബസ് സർവീസ് ഉദ്ഘാടനം ചിറയികീഴ് ജംഗ്ഷനിൽ “മുൻ സിൻഡിക്കേറ്റ് അംഗം അഡ്വ എസ് .കൃഷ്ണകുമാർ ഫ്ലാഗ് ഓഫ് ചെയ്തു” എന്ന തലക്കെട്ടോടെ കൃഷ്ണകുമാർ തന്നെ സാമൂഹികമാധ്യമങ്ങളിൽ ദൃശ്യങ്ങളും പങ്കുവെച്ചു. ഉദ്ഘാടനത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് വിഷയം സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ വിവാദത്തിന് വഴിതുറന്നത്. ഒരു സർക്കാർ സംവിധാനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കാൻ ഡിസിസി ജനറൽ സെക്രട്ടറിക്ക് അല്ലെങ്കിൽ മന്ത്രിയുടെ ഭർത്താവിന് എങ്ങനെയാണ് അർഹതയുണ്ടാകുന്നതെന്ന ചോദ്യമുയർത്തിയാണ് സാമൂഹികമാധ്യമങ്ങളിലെ വിമർശനം.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യ സഖ്യ മാർച്ചിനിടെ രാഹുൽ ഗാന്ധി തള്ളിമാറ്റിയോ? വിശദീകരണവുമായി ഡി കെ ശിവകുമാർ

0
ബെംഗളൂരു: ഇന്ത്യ സഖ്യ മാർച്ചിനിടെ രാഹുൽ ഗാന്ധി തന്നെ തള്ളിമാറ്റിയിട്ടില്ലെന്ന് കർണാടക...

കളമശ്ശേരിയിൽ ബാറിലെ തർക്കം ; യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച 18കാരൻ പിടിയിൽ

0
കൊച്ചി: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. ഏലൂർ കുറ്റിക്കാട്ടുകര...

ജന്തർ മന്തർ പ്രതിഷേധം : മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി...

0
ന്യൂഡൽഹി : ഡൽഹിയിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട്...

തിരുവനന്തപുരത്ത് പോലീസ് വാഹനത്തിലേക്ക് പിക്ക് അപ്പ് വാൻ ഇടിച്ചുകയറി ; നാല് പേർക്ക് പരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ വാഹനാപകടം. പോലീസ് വാഹനത്തിലേക്ക്...