ജന്തർ മന്തർ പ്രതിഷേധം : മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി കെയുഡബ്ല്യുജെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹിയിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ മലയാളി മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ സുപ്രിംകോടതിയിൽ ഹർജി നൽകി കേരള യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ്സ് (കെയുഡബ്ല്യുജെ- ഡൽഹി യൂണിറ്റ്). ഐഡി കാർഡുകൾ കാണിച്ചിട്ടും പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ഹർജിയിലുള്ളത്.

വനിതാ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്‌ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കെയുഡബ്ല്യുജെ ഡൽഹി ഘടകം സെക്രട്ടറി ഡോ.ഡി. ധനസുമോദ് ആണ് ഹർജി സമർപ്പിച്ചത്. അനധികൃത കസ്റ്റഡി പാടില്ലെന്ന സുപ്രിംകോടതി ഉത്തരവ് ശ്രദ്ധയിൽപ്പെടുത്തിയവരെയും കസ്റ്റഡിയിൽ എടുത്തെന്നും വ്യക്തമാക്കുന്നു. സജിൻ (ഏഷ്യാനെറ്റ്) സുഹൈൽ മുഹമ്മദ്‌, വി.എസ് രാഹുൽ (24 ന്യൂസ് ) റോഷ്‌നി രാജൻ, ഫർസാന (റിപ്പോർട്ടർ ടിവി) എന്നിവരെ കസ്റ്റഡിയിൽ എടുത്തതിന് എതിരെയാണ് ഹർജി.

ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരമാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഹർജിയിൽ മാധ്യമപ്രവർത്തകരുടെ സുരക്ഷ, പത്രസ്വാതന്ത്ര്യം, ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19(1)(a), 21 എന്നിവ ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനം എന്നിവയെക്കുറിച്ചും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഒക്ടോബർ 10, 11 തീയതികളിൽ ഡൽഹിയിൽ നടന്ന പ്രക്ഷോഭങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവർത്തകരെ അന്യായമായി കസ്റ്റഡിയിലെടുക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

പ്രസ് കാർഡുകൾ കാണിച്ചിട്ടും മാധ്യമപ്രവർത്തകരെ ശാരീരികമായി തടഞ്ഞുവെക്കുകയും ബലമായി പിടിച്ചുകൊണ്ടുപോകുകയും തടങ്കലിൽ വെക്കുകയും ചെയ്തതായി ഹർജിയിൽ പറയുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളും തത്സമയ വീഡിയോ റെക്കോർഡിങുകളും റിട്ട് ഹർജിയിൽ തെളിവായി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ, ബോഡി ക്യാമറ റെക്കോർഡിങുകൾ, ചിത്രങ്ങൾ, ഡ്രോൺ ദൃശ്യങ്ങൾ, കസ്റ്റഡി രജിസ്റ്ററുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ഇലക്ട്രോണിക്, രേഖാമൂലമുള്ള തെളിവുകൾ എന്നിവ സൂക്ഷിച്ചുവെക്കാന്‍ ഉത്തരവിടണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂലത്തറ ഡാമിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആൾക്കൂട്ട കൊലപാതകം

0
പാലക്കാട്: മൂലത്തറ ഡാമിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി

0
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ ഇന്നും ഒറ്റപ്പെട്ട...

സുഹൈലിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയെന്ന് ആർടിഒ

0
കൊച്ചി: നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടത്തിൽ ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്ന് എറണാകുളം...

കൊടുങ്ങല്ലൂരിൽ കസ്റ്റഡിയിലെടുത്ത പതിനെട്ടുകാരൻ മരിച്ചതിൽ പോലീസിനെതിരെ കുടുംബം

0
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ തുടർന്ന് 18 വയസുകാരൻ മരിച്ച...