ഇന്ത്യ സഖ്യ മാർച്ചിനിടെ രാഹുൽ ഗാന്ധി തള്ളിമാറ്റിയോ? വിശദീകരണവുമായി ഡി കെ ശിവകുമാർ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഇന്ത്യ സഖ്യ മാർച്ചിനിടെ രാഹുൽ ഗാന്ധി തന്നെ തള്ളിമാറ്റിയിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ. തൊട്ടുപിന്നാലെ വന്ന വാഹനത്തിൽ കയറാൻ രാഹുൽ തന്നോട് നിർദേശിക്കുകയായിരുന്നുവെന്നും തിരക്ക് കാരണം തന്നോട് കരുതൽ കാണിക്കുകയാണ് ചെയ്തതെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിൻ്റെ സുപ്രീം കോടതി മാർച്ചിനിടെ ഉണ്ടായ സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ബിജെപി ആയുധമാക്കുന്നതിനിടെയാണ് ഡി കെ ശിവകുമാറിൻ്റെ പ്രതികരണം. ബിജെപി വ്യാജ പ്രചാരണം നടത്തുകയാണെന്ന് ഡി കെ ശിവകുമാർ പറഞ്ഞു.  പ്രതിഷേധത്തിനിടയിൽ രാഹുൽ ഗാന്ധി എന്നെ തള്ളിമാറ്റിയിട്ടില്ല. വലിയ ജനക്കൂട്ടം ആയിരുന്നതുകൊണ്ട് തൊട്ടുപിന്നാലെ വരുന്ന വാഹനത്തിൽ കയറാൻ നിർദേശിച്ചുകൊണ്ട് അദ്ദേഹം എന്നോട് കരുതൽ കാണിക്കുകയാണ് ചെയ്തത്”- ഡി കെ ശിവകുമാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

പ്രതിഷേധത്തിനിടയിൽ ആരും എന്നെ തള്ളിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ഡി കെ ശിവകുമാർ, ബിജെപിക്ക് തന്നോട് അളവറ്റ സ്നേഹം ഉണ്ടെന്നും അതുകൊണ്ടാണ് വ്യാജപ്രചാരണം നടത്തുന്നതെന്നും പരിഹസിച്ചു

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ജന്മദിനാഘോഷത്തിനിടെ തർക്കം : ക്ലബ്ബ് മാനേജറും ബൗൺസർമാരും ചേർന്ന് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിൽ ബർത്ത്ഡേ പാർട്ടിക്കിടെ ഉണ്ടായ തർക്കത്തെ തുടർന്ന് ക്ലബ്ബ് മാനേജറും...

മലപ്പുറം വണ്ടൂരിൽ ഹോട്ടലിൽനിന്ന് മഞ്ഞപ്പിത്തബാധ ; ഒരാൾ മരിച്ചു, നൂറിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു

0
മലപ്പുറം : വണ്ടൂരിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന...

ഇറാനെതിരെ ഉടൻ തീരുമാനം എടുക്കും : വീണ്ടും ഭീഷണിയുമായി ട്രംപ്

0
ന്യൂയോര്‍ക്ക് : ഇറാനെതിരെ വളരെ പെട്ടെന്ന് തന്നെ ഒരു തീരുമാനം കൈക്കൊള്ളുമെന്ന്...

തലസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസിന്‍റെ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി നിർവഹിച്ച സംഭവം വിവാദത്തിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസിന്‍റെ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി...