അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് പഞ്ചാബിൽ 13-കാരൻ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ലുധിയാന: പഞ്ചാബില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ 13-കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലുധിയാനയിലെ കബീര്‍ നഗറിലുളള വീടിന് സമീപമുള്ള ഷെഡിലാണ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. വിദ്യാര്‍ത്ഥിയുടേതായ ഒരു ആത്മഹത്യകുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കുറിപ്പില്‍ സ്‌കൂള്‍ അധ്യാപകരായ രണ്ടുപേരുടെ മാനസിക പീഡനത്തിലാണ് ജീവനൊടുക്കുന്നതെന്ന് വിദ്യാര്‍ത്ഥി എഴുതിയിട്ടുണ്ട്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ അച്ഛന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ അച്ഛന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കുട്ടി അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന് പുറത്തുള്ള ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയുടെ മരണം അറിഞ്ഞതോടെ രണ്ട് അധ്യാപകരും മുങ്ങി. ഇവരെ കണ്ടെത്താനുളള ശ്രമം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മാനസിക പീഡനത്തിനുള്ള കാരണം വ്യക്തമല്ലെന്നും പോലീസ് പ്രതികരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടകര എംഡിഎംഎ കേസ് : ഒരാൾ കൂടി പിടിയിൽ

0
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി പിടിയിൽ. ഇരിട്ടി സ്വദേശി...

പോലീസ് സംഘടനയിൽ പോര് രൂക്ഷം ; അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധം ; അംഗീകരിക്കില്ലെന്ന് നിലവിലെ...

0
തിരുവനന്തപുരം: പോലീസ് സംഘടനയിൽ പോര് രൂക്ഷമാകുന്നു. പുതിയ അഡ്ഹോക് കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന്...

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...