പോലീസ് സംഘടനയിൽ പോര് രൂക്ഷം ; അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധം ; അംഗീകരിക്കില്ലെന്ന് നിലവിലെ ഭാരവാഹികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോലീസ് സംഘടനയിൽ പോര് രൂക്ഷമാകുന്നു. പുതിയ അഡ്ഹോക് കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന് നിലവിലെ ഭാരവാഹികൾ. അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധമാണെന്നും നിലവിലെ ഭരണസമിതിയിലെ ഒരംഗത്തെയും ഉൾപ്പെടുത്തിയില്ലെന്നുമാണ് പരാതി. ഓഫീസ് കൈയേറി രേഖകൾ കൈവശപ്പെടുത്താനാണ് ഏകപക്ഷിയമായ തീരുമാനമെന്നും നിലവിലെ ഭരണസമിതിയുടെ പരാതിയിൽ പറയുന്നു. സർക്കാർ ഉത്തരവുപ്രകാരമാണ് സംസ്ഥാന പോലീസ് അസോസിയേഷൻ്റെ നിലവിലെ ഭരണസമിതി പിരിച്ചുവിട്ടത്. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പോലീസ് അസോസിയേഷൻ, സീനിയർ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നിലവിലെ ഭരണ സമിതികളാണ് പിരിച്ചുവിട്ടത്. അഡ്ഹോക്ക് കമ്മിറ്റിയെ പുതിയ ഭരണസമിതിയായും അംഗത്വ പൂർത്തീകരണത്തിനുമായി ഡിജിപിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

സെപ്തംബർ 30ന് മുമ്പ് പുതിയ ഭരണ സമിതികള്‍ വരണമെന്നാണ് സർക്കാർ ഉത്തരവ്. പോലീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി.ആർ,അജിത് ഉള്‍പ്പെടെയാണ് താൽക്കാലിക ഭരണ സമിതിയിലുള്ളത്. മൂന്നു പോലീസ് സംഘടനകള്‍ക്ക് പകരം രണ്ടു സംഘടനകള്‍ മാത്രമായിരിക്കും ഇനി ഉണ്ടാവുക. പോലീസ് അസോസിയേഷനും, സീനിയർ പോലീസ് ഓഫീസേഴ്സ് അസോസിയേഷനും മാത്രമാകും ഉണ്ടാകുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....