ബസ് യാത്രക്കിടെ ഛര്‍ദ്ദിക്കാന്‍ തല വെളിയിലിട്ടു ; പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഇന്‍ഡോര്‍: പതിമൂന്നുകാരി ബസ് യാത്രയ്ക്കിടെ ഛര്‍ദ്ദിക്കുന്നതിനായി തലപുറത്തേക്കിട്ട ദാരുണാന്ത്യം. മധ്യപ്രദേശിലെ ഖ്വാന്‍ഡ ജില്ലയിലാണ് സംഭവം നടന്നത്. തമന്നയാണ് ദാരുണമായി മരിച്ചത്.

ഖ്വാന്‍ഡയില്‍ നിന്ന് ഇന്‍ഡോറിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. തമന്ന, അമ്മയ്ക്കും സഹോദരിക്കുമൊപ്പമായിരുന്നു യാത്ര ചെയ്തിരുന്നത്. ഡ്രൈവര്‍ക്ക് തൊട്ടുപിന്നിലെ സീറ്റിലായിരുന്നു ഇവര്‍ ഇരുന്നിരുന്നത്. രാവിലെ എട്ടുമണിക്ക് പുറപ്പെട്ട ബസ് 9.30 ഓടെ ഇന്‍ഡോര്‍ ഇച്ചാപുര്‍ ഹൈവേയില്‍ എത്തി. ഇതിനിടെ ശാരീരിക അസ്വസ്ഥത തോന്നിയ തമന്ന ഛര്‍ദ്ദിക്കുന്നതിനായി തല പുറത്തേക്കിട്ടു.
ഈ സമയം, എതിര്‍ദിശയില്‍ നിന്നെത്തിയ ട്രക്ക് പെണ്‍കുട്ടിയുടെ തല ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...