കണ്ണ് ചൂഴ്‌‌ന്നെടുത്തു , നാവ് മുറിച്ചു ; യുപിയിൽ 13കാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

For full experience, Download our mobile application:
Get it on Google Play

ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശില്‍ 13 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ചു. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലാണ്.
പെണ്‍കുട്ടിയുടെ നാവ് മുറിച്ചിട്ടുമുണ്ട്. ലഖംപുര്‍ ഖേരിയിലാണ് സംഭവം. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. 13 കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഖേരി ജില്ലയിലെ ഗ്രാമത്തിലാണ്  സംഭവം. അന്ന് ഉച്ചയോടെയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്നുള്ള തിരച്ചിലില്‍ അറസ്റ്റിലായ ഒരാളുടെ കരിമ്പ് കൃഷിയിടത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും നാവ് മുറിക്കുകയും ചെയ്ത നിലയില്‍ കരിമ്പിന്‍ തോട്ടത്തിലാണ് മകളെ കണ്ടെത്തിയതെന്ന് അച്ഛന്‍ പറഞ്ഞു. ഷോള്‍ കഴുത്തില്‍ വരിഞ്ഞുമുറുക്കിയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം, പോക്‌സോ,ദേശീയ സുരക്ഷാനിയമം എന്നിവ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. അങ്ങേയറ്റം ലജ്ജാകരമായ സംഭവമാണെന്നായിരുന്നു ബിഎസ്പി അദ്ധ്യക്ഷ മായാവതിയുടെ പ്രതികരണം. ബിജെപി ഭരണത്തില്‍ ദളിത് അടിച്ചമര്‍ത്തല്‍ ഉച്ചസ്ഥായിയിലാണ്. സംസ്ഥാനത്ത് ജംഗിള്‍ രാജാണെന്നും അവര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...