13 കാരിയെ ബലി നൽകി ; മാതാവും മന്ത്രവാദിനിയും ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഹസാരീബാഗ് : ഇളയ മകന്റെ രോഗം മാറാനായി മന്ത്രവാദിനിയുടെ നിർദ്ദേശപ്രകാരം പതിമൂന്ന് വയസ്സുകാരിയെ സ്വന്തം അമ്മ ബലി നൽകി. ജാർഖണ്ഡിലെ ഹസാരീബാഗ് കുസുംഭ ഗ്രാമത്തിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ അമ്മ രശ്മി ദേവി, മന്ത്രവാദിനി ശാന്തി ദേവി, സഹായി ഭീം റാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മകന്റെ രോഗം ഭേദമാകാൻ ഒരു കന്യകയെ ബലി നൽകണമെന്ന് മന്ത്രവാദിനി രശ്മി ദേവിയെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് മാർച്ച് 24-ന് രശ്മി ദേവിയും സഹായി ഭീം റാമും ചേർന്ന് പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം സമീപത്തെ പാടത്ത് കുഴിച്ചുമൂടുകയും ചെയ്തു.

അന്വേഷണം വഴിതിരിച്ചുവിടാനായി പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് വരുത്തിതീർക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഫോറൻസിക് പരിശോധനയിലും ഇത് തെറ്റാണെന്ന് തെളിഞ്ഞു. തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അന്ധവിശ്വാസത്തിന്റെ പേരിൽ നടന്ന ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...