കുവൈത്തിൽ നിന്നും ദമ്മാം വഴി കോഴിക്കോട്, കണ്ണൂർ സർവിസുമായി ജസീറ എയർവേയ്‌സ്

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്നും ദമ്മാം വഴി കോഴിക്കോട്, കണ്ണൂർ സർവിസുമായി ജസീറ എയർവേയ്‌സ്. കോഴിക്കോട് സർവിസ് ഈ മാസം എട്ടിനും കണ്ണൂർ സർവിസ് 14നും ആരംഭിക്കും. രണ്ടിടങ്ങളിലേക്കും ആഴ്ചയിൽ രണ്ടു സർവിസുകൾ ഉണ്ടാകും. കോഴിക്കോട്ടേക്കും തിരിച്ചും ബുധൻ,ശനി ദിവസങ്ങളിലും കണ്ണൂരിലേക്ക് ചൊവ്വ,വെള്ളി ദിവസങ്ങളിലുമാണ് സർവിസ്. കുവൈത്തിൽ നിന്ന് റോഡുവഴി ദമ്മാമിലെത്തി വിമാന സർവിസുകൾ ഉപയോഗപ്പെടുത്താം. കോഴിക്കോട്, കണ്ണൂർ സർവിസുകൾ ആരംഭിക്കുന്നത് മലബാർ യാത്രക്കാർക്ക് ഗുണകരമാകും. കുവൈത്തിൽ നിന്ന് കൊച്ചി,തിരുവന്തപുരം എന്നിവിടങ്ങളിലേക്ക് നേരത്തെ സർവിസ് ആരംഭിച്ചിരുന്നു. ഇതോടെ കേരളത്തിലെ നാലു വിമാനത്താവളത്തിലേക്കും ജസീറ എയർവേയ്‌സ് സർവിസ് ആകും.

കോഴിക്കോട്, കണ്ണൂർ സർവിസുകൾക്കു പിറകെ തിരുച്ചിറപ്പള്ളി, മംഗലാപുരം സർവിസുകളും ആരംഭിക്കുമെന്നും ജസീറ എയർവേയ്‌സ് അറിയിച്ചു. ഇന്ത്യയിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും പ്രവാസികൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനുമാണ് ഈ നീക്കം. ഇന്ത്യ-കുവൈത്ത് യാത്രാ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാണ് ലക്ഷ്യമെന്നും കമ്പനി അറിയിച്ചു. ഇന്ത്യ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിൽ ഒന്നായി തുടരുന്നതായി ജസീറ എയർവേയ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബരത്തൻ പശുപതി പറഞ്ഞു. സൗദി അറേബ്യയിലെ ദമ്മാം, ഖൈസുമ വിമാനത്താവളങ്ങൾ വഴിയാണ് ജസീറ എയർവേയ്‌സ് സർവിസുകൾ നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...

3 വർഷത്തിനിടെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് കോടികൾ ; കണക്കുകൾ പുറത്തുവിട്ട് സിജെപി

0
ഡൽഹി : കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ...