മലപ്പുറo: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 13 പേര്‍ റിമാന്‍ഡില്‍. പാണ്ടിക്കാട് സ്വദേശിയായ 16 കാരിയെ പീഡിപ്പിച്ച കേസിലാണ് സി പി എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ റിമാന്‍ഡ് ചെയ്തത്. കേസില്‍ സി പി എം പ്രവര്‍ത്തകരുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും വ്യാപാരി വ്യവസായി പ്രമുഖരുടേയും ഉള്‍പ്പെടെ നിരവദി പേരുടെ പേരുകള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയതായാണ് വിവരം. വര്‍ഷങ്ങളായി പെണ്‍കുട്ടി പീഡനത്തിനിരയാവുകയായിരുന്നു. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് അടുത്തിടെ വീട്ടുകാര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
സി പി എം പ്രാദേശിക നേതൃത്വം ഉള്‍പ്പെട്ട വിഷയമായതിനാല്‍ സംഭവം പോലീസ് മൂടിവെയ്ക്കുകയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. അതേസമയം, തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഈ സംഭവം സി പി എം പ്രാദേശിക നേതൃത്വത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയാം.