പ്രചരണം കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയ സ്ഥാനാര്‍ഥിക്ക് പാമ്പകടിയേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കല്ലമ്പലം നാവായിക്കുളം പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ പലവക്കോട് നിന്നു മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റീന ഫസലിനാണ്(42) പാമ്പകടിയേറ്റത്. ഇവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരു ദിവസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനൊടുവില്‍ സന്ധ്യയോടെ വീട്ടിലേക്ക് എത്തി ഗേറ്റു തുറന്നു അകത്തേക്ക് കടക്കുമ്പോഴാണ് റീനയ്ക്കു പാമ്പ് കടിയേറ്റത്. അറിയാതെ ചവിട്ടിയതോടെ പാമ്പ് റീനയുടെ കാലില്‍ ചുറ്റുകയും ആഞ്ഞു കൊത്തുകയുമായിരുന്നു. ഉടന്‍ തന്നെ കാല്‍ ശക്തമായി കുടഞ്ഞു പാമ്പിനെ വേര്‍പെടുത്തി. ഉടന്‍ തന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ റീനയെ എത്തിച്ചു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് ബോധരഹിതയായ റീനയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഉഗ്ര വിഷമുള്ള ശംഖുവരന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് റീനയെ കടിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സമയത്തുതന്നെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാനായതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...