പ്രക്കാനം റെസിഡൻസ് അസോസിയേഷന്‍റെ പതിമൂന്നാം  വാർഷികാഘോഷം നടന്നു 

For full experience, Download our mobile application:
Get it on Google Play

പ്രക്കാനം : പൊതുസമൂഹവുമായി ഇടപഴകാൻ താല്പര്യമില്ലാതെ വീടിന്റെ മൂലയിൽ ഒതുങ്ങിക്കൂടി ജീവിതം തള്ളിനീക്കുന്ന സീനിയർ സിറ്റിസൺസിനെ കാത്തിരിക്കുന്നത് അൽഷിമേഴ്സ് എന്ന മഹാവ്യാധിയാണെന്നും റെസിഡൻസ് അസോസിയേഷനുകൾ മുതിർന്ന പൗരന്മാർക്ക് പരസ്പരം ഇടപഴകാനുള്ള വേദിയാകണമെന്നും സൂപ്പർ മെമ്മറൈസറും വിഖ്യാത സചിത്രപ്രചോദന പ്രഭാഷകനുമായ ഡോ. ജിതേഷ്ജി അഭിപ്രായപ്പെട്ടു. പത്തനംതിട്ട ജില്ലയിൽ പ്രക്കാനം പഞ്ചായത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രക്കാനം റെസിഡൻസ് അസോസിയേഷൻ പതിമൂന്നാം  വാർഷികാഘോഷവും ഓണാഘോഷവും വരവേഗവിസ്മയത്തിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് തോമസ് ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ പ്രക്കാനം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ കെ ശശി, നീതു രാജൻ, കെ ആർ ശ്രീകുമാർ, അയ്യപ്പസേവാ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സി ആർ. ജയൻ ചെറുവള്ളിൽ, റസിഡിൻസ് അസോസിയേഷൻ സെക്രട്ടറി എം വി രാജൻ, ട്രഷറർ പി. സുനിൽ, ഓമന ടീച്ചർ, ജോസാം, ബോബൻ തുടങ്ങിയവർ പ്രസംഗിച്ചു. എസ്എസ്എൽസി / പ്ലസ് റ്റു പരീക്ഷകളിൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ ഡോ.ജിതേഷ്ജി ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...