കല്ലമ്പലം : 13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛനെ പള്ളിക്കല്‍ പോലീസ് അറസ്റ്റുചെയ്‌തു. വയറുവേദനയെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടിയെ പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസിലായത്. വിവരം അറിഞ്ഞയുടനെ രണ്ടാനച്ഛന്‍ ഒളിവില്‍ പോയി. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ കേസെടുത്ത പള്ളിക്കല്‍ പോലീസ് പ്രതിയെ തമിഴ്‌നാട്ടിലെത്തി പിടികൂടുകയായിരുന്നു.
ഗള്‍ഫിലേക്ക് പോകാന്‍ ശ്രമിക്കുന്നതിടെയാണ് ഇയാള്‍ പിടിയിലായത്. പള്ളിക്കല്‍ സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ സഹില്‍, എസ്.സി.പി.ഒ രാജീവ്, സി.പി.ഒ മാരായ സിയാസ്, വിനീഷ്, സുധീര്‍, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. പോക്സോ കേസെടുത്ത ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്‌തു.