13കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛനെ അറസ്റ്റുചെയ്‌തു

For full experience, Download our mobile application:
Get it on Google Play

കല്ലമ്പലം : 13 കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛനെ പള്ളിക്കല്‍ പോലീസ് അറസ്റ്റുചെയ്‌തു. വയറുവേദനയെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടിയെ പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസിലായത്. വിവരം അറിഞ്ഞയുടനെ രണ്ടാനച്ഛന്‍ ഒളിവില്‍ പോയി. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ കേസെടുത്ത പള്ളിക്കല്‍ പോലീസ് പ്രതിയെ തമിഴ്‌നാട്ടിലെത്തി പിടികൂടുകയായിരുന്നു.

ഗള്‍ഫിലേക്ക് പോകാന്‍ ശ്രമിക്കുന്നതിടെയാണ് ഇയാള്‍ പിടിയിലായത്. പള്ളിക്കല്‍ സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ സഹില്‍, എസ്.സി.പി.ഒ രാജീവ്, സി.പി.ഒ മാരായ സിയാസ്, വിനീഷ്, സുധീര്‍, സന്തോഷ്‌ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. പോക്സോ കേസെടുത്ത ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...