തിരുവനന്തപുരം സ്വദേശിയെ തളങ്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി ; കൊലപാതകമെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

കാസർകോട് : കാസര്‍കോട് തളങ്കരയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിത്താണ് മരിച്ചത്. കൂടെ താമസിച്ച രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തളങ്കര നുസ്രത്ത് റോഡിന് സമീപത്തെ മൈതാനത്താണ് സജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയറിൽ മുറിവേറ്റിട്ടുണ്ട്. സജിത്ത് കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. തിരുവനന്തപുരം പാങ്ങോട് ഭരതന്നൂർ സ്വദേശിയാണ്. ഇന്നലെ രാവിലെ നാട്ടുകാരാണ് മൈതാനത്ത് മൃതദേഹം കണ്ടത്. മൈതാനത്തിനടുത്താണ് സജിത്ത് സുഹൃത്തുക്കൾക്കൊപ്പം വാടകയ്ക്ക് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇദ്ദേഹം സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്നതായി വിവരമുണ്ട്.

സജിത്തിന് വയറിന്റെ വലതുഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രണ്ട് വർഷമായി സജിത്ത് കാസർകോട് ടൈൽസ് പണി ചെയ്യുകയായിരുന്നു. കൊവിഡിനെ തുടർന്ന് നാട്ടിലായിരുന്ന ഇദ്ദേഹം മൂന്ന് മാസം മുൻപാണ് തിരിച്ചെത്തിയത്. ഇയാളുടെ തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന കൊല്ലം സ്വദേശിയെ കാണാതായിട്ടുണ്ട്. ഇയാൾ മംഗലാപുരം ഭാഗത്തേക്ക് പോയെന്നാണ് സംശയം. സജിത്തിനെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം. കെട്ടിട നിർമ്മാണത്തിനായാണ് സജിത്ത് അടക്കമുള്ളവർ ഇവിടെയെത്തിയത്. സജിത്തിനൊപ്പം താമസിക്കുന്നവരുടെ മൊഴിയെടുക്കുന്നുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...