എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വാട്ടര്‍ടാങ്കില്‍ മുക്കിക്കൊന്ന 13കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വാട്ടര്‍ടാങ്കില്‍ മുക്കിക്കൊന്ന കേസില്‍ 13കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ഡല്‍ഹിയിലെ ദല്ലുപുരയിലാണ് സംഭവം. പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കിയ ശേഷം ചില്‍ഡ്രന്‍സ് കറക്ഷണല്‍ ഹോമിലേക്ക് അയച്ചതായി പോലീസ് അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളായ പിന്റു സിങ്ങും പൂനവും നാലര വയസ്സും രണ്ടര വയസ്സുമുള്ള തന്റെ മറ്റ് കുട്ടികള്‍ക്കൊപ്പം കുഞ്ഞിനെ വീട്ടിലാക്കി ജോലിക്ക് പുറത്ത് പോയിരുന്നു.

തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വാട്ടര്‍ ടാങ്കില്‍ കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ഉടന്‍ തന്നെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആശുപത്രി അധികൃതര്‍ സംഭവം പോലീസില്‍ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ അയല്‍പക്കത്തുള്ള പതിമൂന്ന് വയസ്സുകാരനെ പിടികൂടുകയുമായിരുന്നു. പൂനത്തിനോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് താന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

പൂനം എപ്പോഴും പ്രതിയെക്കുറിച്ച്‌ അമ്മയോട് കുറ്റം പറയാറുണ്ടെന്നും ഇതിന്റെ പേരില്‍ അമ്മയില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കുന്നതാണ് പ്രതിയില്‍ വൈരാഗ്യത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 201 വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസെടുത്തതായി ഡി.സി.പി ഈസ്റ്റ് പ്രിയങ്ക കശ്യപ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അവര്‍ വിശദമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...