ദ്വിദിന പരിശീലനം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : തദ്ദേശ സ്വയംഭരണ വകുപ്പ്, തൊഴിൽ വകുപ്പ്, കുടുംബശ്രീ മിഷൻ, കില എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ” എൻ്റെ തൊഴിൽ എൻ്റെ അഭിമാനം” എന്ന പദ്ധതിയുടെ പ്രാദേശിക എന്യൂമറേറ്റർമാരായി പ്രവർത്തിക്കുന്ന വെച്ചൂച്ചിറ പഞ്ചായത്തിലെ കുടുംബശ്രീ വാളൻറിയറന്മാർക്കുള്ള രണ്ടു ദിവസത്തെ പഞ്ചായത്തുതല പരിശീലന പരിപാടികൾ സമാപിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ് രമാദേവി ഉദ്ഘാടനം നിർവ്വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ ഷീബാ ജോൺസൺ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ഇ.വി വർക്കി, പൊന്നമ്മ ചാക്കോ,കില ഫാക്കൽറ്റിയംഗം ജോൺ സാമുവേൽ, പി.ജി പ്രിയ, എന്നിവർ പ്രസംഗിച്ചു.

സംസ്ഥാനത്തെ 18 നും 59 നും മധ്യേ പ്രായമുള്ള പ്ലസ് ടു പാസായിട്ടുള്ള തൊഴിൽ അന്വേഷകരെ വീടുവീടാന്തരം എത്തി കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി തയ്യാറാക്കിയിട്ടുള്ള ഡി.ഡബ്ല്യു.എം.എസ് എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന പദ്ധതിയുടെ പരിശീലനമാണ് നടന്നു വന്നത്.കേരള നോളജ് എക്കണോമി മിഷനാണ് ഇതിനു വേണ്ട സാങ്കേതിക സഹായം നൽകുന്നത്. കില ഫാക്കൽറ്റിയംഗം ജോൺ സാമുവേൽ, ബിനോയി ജോൺ, സരിത വിജയൻ എന്നിവർ ക്ലാസ് നയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...

ഇലന്തൂരില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ : സ്ഥിരീകരിക്കാതെ വനം വകുപ്പ്

0
ഇലന്തൂര്‍ : ഇലന്തൂരില്‍ ജനവാസ മേഖലയില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ ആരോപിക്കുമ്പോള്‍ സംഭവത്തില്‍...