ഖാർഗോൺ: മധ്യപ്രദേശിലെ ഖാർഗോണിൽ ബസ് പാലത്തില്‍ നിന്നും മറിഞ്ഞ് 14 പേർ മരിക്കുകയും 25 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് അപകടം.അപകടസമയത്ത് ബസിൽ 50ലധികം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ഇൻഡോറിലേക്ക് പോവുകയായിരുന്ന ബസ് പാലത്തിൽ നിന്ന് തെന്നി താഴെ വീഴുകയായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിക്കുകയും അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
കലക്ടർ ശിവരാജ് സിംഗ് വർമ അപകടസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഖാര്‍ഗോണ്‍ എസ്.പി ധരം വീര്‍ സിംഗ് പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നിസാര പരിക്കേറ്റവർക്ക് 25,000 രൂപ വീതവും മധ്യപ്രദേശ് സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
Madhya Pradesh | 15 people dead and 25 injured after a bus falls from a bridge in Khargone. Rescue operation underway: Dharam Veer Singh, SP Khargone pic.twitter.com/X66l8Vt7iT
— ANI (@ANI) May 9, 2023