Sunday, May 19, 2024 4:35 am

മെക്‌സികോയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മെക്സികോ:   സിനലോവയില്‍ ബ്ലാക് ഹോക് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 പേര്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മെക്സികോ നാവികസേന അറിയിച്ചു.  അതേസമയംമയക്കുമരുന്ന് മാഫിയ തലവന്‍ കാരോ ക്വിന്റേറോയെ വെള്ളിയാഴ്ച സിനലോവയുടെ മറ്റൊരു ഭാഗത്ത് അറസ്റ്റ് ചെയ്തതുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് സൂചിപ്പിക്കുന്ന വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് നാവികസേന പ്രസ്താവനയില്‍ പറഞ്ഞു.

1985-ല്‍ അമേരികന്‍ മയക്കുമരുന്ന് വിരുദ്ധ ഏജന്റിന്റെ കൊലപാതകത്തിനും പീഡനത്തിനും ശിക്ഷിക്കപ്പെട്ട കുപ്രസിദ്ധ മയക്കുമരുന്ന് സംഘ തലവന്‍ റാഫേല്‍ കാരോ ക്വിന്റേറോയെ വെള്ളിയാഴ്ച നാവികസേന പിടികൂടിയിരുന്നു.  അറസ്റ്റിനെ അഭിനന്ദിച്ച യുഎസ് സര്‍കാര്‍, അദ്ദേഹത്തെ കൈമാറാന്‍ അഭ്യര്‍ഥിക്കുന്നതില്‍ സമയം പാഴാക്കില്ലെന്ന് പറഞ്ഞു.   ‘ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്,’ വൈറ്റ് ഹൗസിലെ മുതിര്‍ന്ന ലാറ്റിനമേരിക ഉപദേഷ്ടാവ് ജുവാന്‍ ഗോണ്‍സാലസ് ട്വിറ്ററില്‍ കുറിച്ചു. മെക്‌സികോയിലെ രക്തരൂക്ഷിതമായ മയക്കുമരുന്നിനെതിരായ പോരാട്ടങ്ങളിലെ ഏറ്റവും കുപ്രസിദ്ധമായ, മുന്‍ യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ (ഡിഇഎ) ഏജന്റ് എന്റിക് ‘കികി’ കാമറീനയെ ക്രൂരമായി കൊലപ്പെടുത്തിയതിന് കാരോ ക്വിന്റേറോ 28 വര്‍ഷം ജയിലില്‍ കിടന്നു.

കാമറീനയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് കാരോ ക്വിന്റേറോ നേരത്തെ പറഞ്ഞിരുന്നു.   2013ല്‍ മുന്‍ സര്‍കാരിനെ നാണം കെടുത്തിക്കൊണ്ട് മെക്‌സികന്‍ കോടതി അദ്ദേഹത്തെ സാങ്കേതിക കാരണത്താല്‍ വിട്ടയച്ചു.  സിനലോവ കാര്‍ടലിന്റെ ഭാഗമായി അയാള്‍ അതിവേഗം ഒളിത്താവളത്തിലേക്ക് പോയി, വീണ്ടും മയക്ക് മരുന്ന് കടത്തിലേക്ക് മടങ്ങി.  എഫ്ബിഐയുടെ ഏറ്റവും പ്രധാനപ്പെട്ട 10 പിടികിട്ടാപുള്ളികളുടെ പട്ടികയില്‍ ഇയാളെ ഉള്‍പെടുത്തുകയും തലയ്ക്ക് 20 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു, ഇത് ഒരു മയക്കുമരുന്ന് കടത്തുകാരന്റെ തലയ്ക്ക് പ്രഖ്യാപിച്ച റെക്കോര്‍ഡ് തുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്നുയരവെ വിമാനത്തിൽ തീ കണ്ടെത്തി ; പിന്നാലെ അടിയന്തരമായി നിലത്തിറക്കി,...

0
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ്...

ആധാർ വെച്ച് കളിക്കല്ലേ.. കാര്യം ഗുരുതരമാണ് ; ഒരു ലക്ഷം രൂപ വരെ പിഴയോ...

0
ആധാർ ഇന്ന് വളരെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ഇന്ത്യയിൽ. വിവിധ സേവനങ്ങൾ...

ഭാര്യയ്ക്കും ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകിയില്ല ; ഭർത്താവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്

0
ബെംഗളൂരു: ഭാര്യയ്ക്കും 23 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകുന്നതിൽ വീഴ്ച...

യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുണ്ടോ? പരിഹാരവുമായി ഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ

0
യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ (മോഷൻ സിക്ക്നെസ്) തോന്നിയിട്ടുണ്ടോ. അങ്ങനെയുള്ളവർക്കായി ഇതാ സന്തോഷവാർത്ത....