വള്ളിക്കോട് പഞ്ചായത്തിലെ സര്‍വേ നടപടികള്‍ ഡിസംബറോടെ പൂര്‍ത്തിയാക്കും : അഡ്വ.കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കോന്നി : വള്ളിക്കോട് പഞ്ചായത്തിലെ സര്‍വേ നടപടികള്‍ ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന് അഡ്വ.കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേ ജോലികള്‍ പൊതുജന പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും കൃത്യതയോടെയും സുതാര്യതയോടെയും ഉറപ്പ് വരുത്തും.

ഭൂമി സംബന്ധമായ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലമാണ് കോന്നി മണ്ഡലം. അത്തരം നൂലാമാലകളും അപാകതകളും എല്ലാം പരിഹരിച്ച് കുറഞ്ഞ സമയം കൊണ്ട് കോന്നി മണ്ഡലത്തിലെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കും. അനധികൃത കൈയേറ്റങ്ങള്‍ കൃത്യമായി നിര്‍ണയിക്കാനും അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കി ഉപഭോക്തൃസേവനം ജനപ്രിയമാക്കാനും ഡിജിറ്റല്‍ സര്‍വേയിലൂടെ സാധിക്കും. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം നേടാന്‍ ജനങ്ങളും സര്‍ക്കാരിനൊപ്പം കൈകോര്‍ക്കണമെന്നും എംഎല്‍എ പറഞ്ഞു.

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി. പി. ജോണ്‍, കാസര്‍ഗോഡ് സര്‍വേ ഡെപ്യുട്ടി ഡയറക്ടര്‍ എസ്. സലിം സെമിനാറില്‍ വിഷയാവതരണം നടത്തി. ദക്ഷിണമേഖലാ സര്‍വേ ജോയിന്റ് ഡയറക്ടറും സര്‍വെ ഡെപ്യുട്ടി ഡയറക്ടറുമായ എം.ബി. സിന്ധു, സര്‍വേ ഡയറക്ടറേറ്റ് ഡെപ്യുട്ടി ഡയറക്ടര്‍ എന്‍.കെ. ബാബു, സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ സിദ്ധ്യാന പ്രസാദിന്‍ പ്രഭാമണി, കോന്നി ഭൂരേഖ തഹസില്‍ദാര്‍ ബിനുരാജ്, വള്ളിക്കോട് പഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍, ജില്ലാ സര്‍വേ സൂപ്രണ്ട് നമ്പര്‍ ടു കെ.കെ. അനില്‍കുമാര്‍, ജില്ലാ സര്‍വേ സൂപ്രണ്ട് നമ്പര്‍ വണ്‍ വി. അജിതകുമാരി, വാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...